കൊച്ചി : മരം വീണ് മൂന്നു വീടുകൾക്ക് നാശനഷ്ടം. കാറ്റിലും മഴയിലും മരം വീണ് ജില്ലയിൽ വിവിധയിടങ്ങളിലായി മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
കുന്നത്തുനാട് താലൂക്ക് തിരുവാണിയൂർ മുക്കാടത്ത് ഉണ്ണികൃഷ്ണന്റെ വീടിനു മുകളിൽ പറമ്പിലെ ആഞ്ഞിലി മരം മറിഞ്ഞ് വീണ് വീടിന് നാശനഷ്ടം ഉണ്ടായി. മുവാറ്റുപുഴ താലൂക്ക് തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി ആനന്ദന്റെ വീടിന് മുകളിലേക്ക് മരം വിണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.
മുവാറ്റുപുഴ താലൂക്കിൽ തന്നെ ഇലഞ്ഞി പെരുമ്പടവം കുന്നുമ്മൽ കരുണാകരന്റെ മകൻ ബിനുവിന്റെ വീടിന് മുകളിൽ സമീപത്തെ മരം വീണു വീടിന്റെ ഒരു ഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: