തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത് നഗരസഭയുടെ ജീവനക്കാരെന്ന് മേയാർ ആര്യാ രാജേന്ദ്രൻ. നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് മൃതദേഹം കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചുവെന്നും മേയർ പറഞ്ഞു.
മൃതദേഹം ശുചീകരണത്തൊഴിലാളി ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. ജോയിയുടെ സഹോദരനും സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തവരും മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയാണ് ജോയിയെ തിരിച്ചറിഞ്ഞത്. രാവിലെ ഉപ്പിടാംമൂട് പാലത്തിനു സമീപമുള്ള ഇരുമ്പ് പാലത്തിന് അരികിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്
സംശയാസ്പദമായ രീതിയിൽ തുണി കണ്ടതിനെത്തുടർന്ന് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കിട്ടിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഓരോ സൈഡിൽ നിന്നും നോക്കി വരികയായിരുന്നു- മൃതദേഹം കണ്ടയാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: