ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായവില ഉറപ്പാക്കാന്‍ മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചിരിക്കണമെന്നു സുപ്രീംകോടതി. 1991ല്‍ യുപിയിലെ ചാലേര ബംഗാര്‍ ഗ്രാമത്തില്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ പല രീതിയില്‍ നഷ്ട പരിഹാരത്തുക നിശ്ചയിച്ചതിനെതിരെ വന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ വിലനിര്‍ണയത്തില്‍ പരിഗണിക്കണം. റോഡ,് വൈദ്യുതി, വെള്ളം, നിരപ്പ് തുടങ്ങിയവ മൂല്യമുയര്‍ത്തുമെന്നതിനാല്‍ ഇവ പരിഗണിക്കണം. ഭാവിയില്‍ വികസനം ഉണ്ടാകാനിടയുള്ള ഭൂമിക്കും കൂടുതല്‍ വിലയ്‌ക്ക് അര്‍ഹതയുണ്ട്. മറ്റൊന്ന് സാമ്പത്തിക മാന്ദ്യവും റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയും പോലുള്ള വിപണിയുടെ നിലവിലുള്ള സ്ഥിതിയാണ് . ഇത്തരം കാര്യങ്ങള്‍ വിലയിരുത്തി വേണം ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നിശ്ചയിക്കാനെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക