ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ ആവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് ലണ്ടനില്‍ ഇതേ താരങ്ങള്‍ തന്നെയാണ് വിംബിള്‍ഡണില്‍ ഏറ്റുമുട്ടിയത്. ഇക്കുറി വീണ്ടും. നോവാക് ദ്യോക്കോവിച്ചിന്റെ വിജയക്കുതിപ്പിന് തടയിട്ടുകൊണ്ട് കാര്‍ലോസ് അല്‍കാരസ് അന്ന് കിരീടം നേടിയെടുക്കുകയായിരുന്നു. ഇക്കുറി വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് താരങ്ങള്‍ക്കും അവരവരുടം സ്ഥാനം നിലനിര്‍ത്താനുള്ള പരീക്ഷണം കൂടിയാകുകയാണ്.
മധുരപ്രതികാരത്തിനൊപ്പം തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പിക്കേണ്ട ആവശ്യം ദ്യോക്കോവിനുണ്ട്. ചെറുപ്രായത്തില്‍ തന്റെ കുതിപ്പിന് സ്ഥിരത പുലര്‍ത്തുകയെന്നതാണ് അല്‍കാരസിന്റെ ലക്ഷ്യം. റോളന്‍ഡ് ഗാരോസില്‍ ദ്യോക്കോവിന്റെ അഭാവത്തില്‍ അല്‍കാരസ് ആണ് കിരീടം നേടിയത്. പരിക്ക് കാരണം ദ്യോക്കോവ് ഫ്രഞ്ച് ഓപ്പണിന്റെ പാതിക്ക് പിന്മാറിയിരുന്നു.
സെമിയില്‍ ദാനില് മെദ്വെദെവിനെ തോല്‍പ്പിച്ചാണ് അല്‍കാരസിന്റെ മുന്നേറ്റം. ദ്യോക്കവിച് ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസേറ്റിയെ ആണ് തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: