Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കോപ്പ അമേരിക്ക 2024: വിജയക്കുതിപ്പ് തുടരാന്‍ അര്‍ജന്റീനയും കൊളംബിയയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 11:58 pm IST
in Football

മയാമി: കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തിനൊരുങ്ങി ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം. നാളെ രാവിലെ അഞ്ചരയ്‌ക്കാണ് നിലവിലെ ജേതാക്കളായ അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടുന്ന കലാശപ്പോര്. ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ കൂടിയായ ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റീനയെ തേടി വലിയ പരീക്ഷണമാണ് കാത്തിരിക്കുന്നത്. അര്‍ജന്റൈന്‍ പരിശീലകനായ നെസ്റ്റര്‍ ലോറെന്‍സോയ്‌ക്ക് കീഴില്‍ വിജയക്കുതിപ്പ് തുടരുന്ന കൊളംബിയന്‍ കരുത്താണ് അര്‍ജന്റീനയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.

തോല്‍വി അറിയാത്ത 28 കളികള്‍ പൂര്‍ത്തിയാക്കിയാണ് കൊളംബിയ ഫൈനലിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ടീം പരാജയപ്പെട്ടത് 2022 ഫെബ്രുവരി 11ന് അര്‍ജന്റീനയ്‌ക്കെതിരെയാണ്. ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ആ തോല്‍വി. ഇരുവരും തമ്മിലുള്ള അവസാനത്തെ നേര്‍ക്കുനേര്‍ പോരാട്ടവും അതായിരുന്നു. മത്സരത്തില്‍ സ്‌കലോനിക്ക് കീഴിലുള്ള അര്‍ജന്റീന ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. അന്ന് കൊളംബിയക്കാരന്‍ റെയ്‌നാല്‍ഡോ റുവേഡ ആയിരുന്നു കൊളംബിയയുടെ കോച്ച്. തൊട്ടടുത്ത രണ്ട് കളിയില്‍ റുവേഡയ്‌ക്ക് കീഴില്‍ കൊളംബിയ വിജയിച്ചു. പക്ഷെ ഖത്തറിലേക്ക് യോഗ്യത നേടാനായില്ല. റുവേഡ പടിക്ക് പുറത്തായി. പിന്നീട് താല്‍ക്കാലികമായി ഹെക്ടര്‍ കാര്‍ഡെനാസ് എത്തി. അക്കൊല്ലം ജൂണില്‍ സൗദി അറേബ്യയ്‌ക്കെതിരെ 1-0ന് ജയിച്ചു. കാര്‍ഡെനാസിന് കീഴില്‍ ഈ ഒരു അന്താരാഷ്‌ട്ര മത്സരമേ ടീം കളിച്ചുള്ളൂ. പിന്നീടാണ് ലോറെന്‍സോ ടീമിന്റെ സ്ഥിരം പരിശീലകനായി എത്തുന്നത്. ആദ്യ മത്സരം ഗ്വാട്ടിമാലയ്‌ക്കെതിരെ 4-1ന്റെ വിജയം നേടി. ആ തുടക്കത്തില്‍ നിന്നും ഇതുവരെ തോല്‍ക്കേണ്ടിവന്നിട്ടില്ല. ഈ ടീമിനോട് പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍ ബ്രസീല്‍, ജര്‍മനി, ഇപ്പോള്‍ യൂറോ കപ്പ് ഫൈനലിലെത്തിനില്‍ക്കുന്ന സ്‌പെയിന്‍ ടീമുകള്‍ ഉള്‍പ്പെടുന്നു.

ഇത്തവണ കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് സമനില വഴങ്ങിയിട്ടുണ്ട്. ബാക്കി മത്സരങ്ങളിലെല്ലാം വിജയം. പ്രാഥമിക റൗണ്ടില്‍ പരാഗ്വയെയും കോസ്റ്ററിക്കയെയും തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ പനാമയെ 5-0ന് തകര്‍ത്തു. സെമിയില്‍ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ടീമിന്റെ മൂന്നാം കോപ്പ അമേരിക്ക ഫൈനലാണിത്. ഇതിന് മുമ്പ് 1975ലാണ് ആദ്യം ഫൈനല്‍ കളിച്ചത്. അന്ന് പെറുവിനോട് പരാജയപ്പെട്ടു. പിന്നീട് 2001ല്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് കിരീടം ചൂടി. ടീമിന്റെ ഒരേയൊരു ചാമ്പ്യന്‍ഷിപ്പ്.

തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് സ്‌കലോനിക്ക് കീഴിലെ ലയമല്‍ മെസിയും സംഘവും ഇന്ന് മയാമിയിലിറങ്ങുന്നത്. ഒപ്പം കൂടുതല്‍ കോപ്പ കിരീടം പങ്കുവയ്‌ക്കുന്ന ഉറുഗ്വേയെ മറികടക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. നിലവില്‍ ഇരു ടീമുകളും 15 വീതം തവണയാണ് ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയോട് മാത്രമാണ് ടീം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തോറ്റിട്ടുള്ളത്.

ഇത്തവണ കളിച്ച എല്ലാ കളികളും ജയിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയിരിക്കുന്നത്. ടീം വലിയ പരീക്ഷണം നേരിട്ടത് ക്വാര്‍ട്ടറിലായിരുന്നു. ഇക്വഡോറിനോട് നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ പിരിയേണ്ടിവന്നപ്പോള്‍ ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡ, ചിലി, പെറു ടീമുകളെ തോല്‍പ്പിച്ചു. സെമിയില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം ഗോള്‍ നേടി ടീം നായകന്‍ മെസി ടൂര്‍ണമെന്റില്‍ ആദ്യമായി സ്‌കോര്‍ ചെയ്തു. സ്‌ട്രൈക്കര്‍ ലാട്ടരോ മാര്‍ട്ടിനെസ് മിന്നും ഫോമിലാണ്. ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ താരത്തിന്റെ പേരിലാണ്. നാല് ഗോളുകള്‍.

മറുവശത്ത് കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസും മികച്ച ഫോമിലാണ്. പ്രതിരോധത്തിലൂന്നിയ ടാക്റ്റിക്കാണ് ലോറെന്‍സോയ്‌ക്ക് കീഴിലെ കൊളംബിയയുടെ പ്രധാന തന്ത്രം.

Tags: Copa America 2024Argentina vs Colombia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിക്കോളാസ് ഒട്ടോമെന്‍ഡിയും എയ്ഞ്ചല്‍ ഡി മരിയയും
Football

സ്വപ്‌ന സമാനം ഈ ഒഴിഞ്ഞുപോകല്‍

Football

കോപ്പ അമേരിക്ക കിരീടം അർജന്‍റീനയ്‌ക്ക്; കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം

കോപ്പ അമേരിക്കയിലെ കാനഡ ടീം, കോച്ച് ജെഫെ മാര്‍ഷ്‌
Football

കരുത്ത് തെളിയിച്ച് കനേഡിയന്‍ മടക്കം

കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരില്‍ രണ്ടാം ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ ആഹ്ലാദം
Football

സുവാരസ് ഉറുഗ്വേയുടെ മാനം കാത്തു; കാനഡയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം

Football

അര്‍ജന്റീനയ്‌ക്ക് കൊളംബിയ; ഉറുഗ്വേ 1-0ന് തോറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.