Sports

ബാര്‍ബറ ക്രെജിക്കോവയ്‌ക്ക് വിംബിള്‍ഡന്‍ വനിതാ കിരീടം

വിംബിള്‍ഡനില്‍ ബാര്‍ബറയുടെ ആദ്യ കിരീട നേട്ടമാണിത്

Published by

ലണ്ടന്‍ : ചെക്ക് റിപ്പബ്ലിക് താരം ബാര്‍ബറ ക്രെജിക്കോവയ്‌ക്ക് വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം.ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പവോലീനിയെയാണ് ബാര്‍ബറ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 2-6, 6-4.

വിംബിള്‍ഡനില്‍ ബാര്‍ബറയുടെ ആദ്യ കിരീട നേട്ടമാണിത്. രണ്ടാം ഗ്രാന്‍ഡ് സ്‌ലാം നേട്ടവും. 2021 ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട് ക്രജിക്കോവ.വിംബിള്‍ഡന്‍ സെമി ഫൈനലില്‍ എലേന റീബക്കീനയെ തോല്‍പിച്ചാണ് ബാര്‍ബറ ഫൈനലില്‍ കടന്നത്.

ആദ്യ സെറ്റ് വിജയിച്ച ക്രെജിക്കോവയ്‌ക്ക് ഇറ്റാലിയന്‍ താരം രണ്ടാം സെറ്റില്‍ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയത്. 2-6ന് ജാസ്മിന്‍ പവോലീനി രണ്ടാം സെറ്റ് ജയിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ ഉജ്വലമായി തിരിച്ചടിച്ച ക്രെജിക്കോവ കിരീടം നേടി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by