ന്യൂദല്‍ഹി: കോണ്‍ഗ്രസിനും ഇന്‍ഡി മുന്നണിക്കും ഒരവസരം കൂടി ലഭിച്ചാല്‍ അവര്‍ അടിയന്തരാവസ്ഥ വീണ്ടും കൊണ്ടുവരുമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല. അടിയന്തരാവസ്ഥ സംബന്ധിച്ച ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെ അപലപിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും ഇതുവരെ തയാറായിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ധൈര്യമാണ് അടിയന്തരവാസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞത്, അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധാന്‍ ഹത്യാദിനമായി ജൂണ്‍ 25 ആചരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: