കൊച്ചി: കോളേജിലെ ചടങ്ങുകള്‍ക്ക് പുറത്തുനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെയും കലാപരിപാടികളും നടത്തുന്നത് അഞ്ചു ദിവസം മുന്‍പ് പ്രിന്സിലിനെ അറിയിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. അഞ്ചുദിവസം മുന്‍പ് അറിയിച്ചാല്‍ ക്യാമ്പസില്‍ ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്കാന് പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന് ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ ഉത്തരവിലെ വിവാദ വ്യവസ്ഥ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടും കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍ ഓഫ് കോളേജസ് ഇന്‍ കേരള സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ് . അഞ്ചു ദിവസം മുമ്പ് പ്രിന്‍സിപ്പല്‍മാരെ അറിയിച്ചാല്‍ മതിയെന്നു വന്നാല്‍ പരിപാടി സംഘടിപ്പിക്കാനും ഫണ്ട് പിരിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ ലഭിക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പുറത്തു നിന്നുള്ളവരും പരിപാടിക്ക് എത്തിയാല്‍ നിയന്ത്രിക്കാനാവില്ല. പുറത്തുനിന്നുള്ളവരുടെ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 2015 ലും 16ലും സര്‍ക്കാര്‍ ഉത്തരവുണ്ട്. കുസാറ്റില്‍ സംഗീത പരിപാടിക്ക് എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട നാലുപേര്‍ മരിച്ച സാഹചര്യത്തില്‍ വിലക്ക് കര്‍ക്കശമാക്കുന്നതിന് പകരം വെള്ളം ചേര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്സ്റ്റിറ്റിയൂഷന് റിസ്ക് മാനേജ്മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന പുതിയ വ്യവസ്ഥ അനുവാദം നല്കാന് നിര്‍ബന്ധിതമാക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: