ന്യൂദല്‍ഹി: ഇന്‍ഡി സഖ്യം ഇപ്പോള്‍ ചങ്ങലപൊട്ടിച്ച നായയെപ്പോലെയാണ്. അധികാരം കിട്ടാതായതോടെ അവര്‍ വിറളി പിടിച്ചിരിക്കുകയാണ്.
മൂന്നാമതും സഖ്യകക്ഷികളുടെ പിന്തുണയോടെയാണെങ്കിലും മോദി അധികാരത്തില്‍ വന്നിരിക്കുന്നു. പക്ഷെ ഈയിടെ ലാലുപ്രസാദ് യാദവും മമത ബാനര്‍ജിയും തുടര്‍ച്ചയായി പറയുന്ന ഒരു കാര്യം ഇതാണ്:”മോദി സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ താഴെ വീഴും”. എന്ത് ഗൂഢപദ്ധതികളാണ് അവര്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുക്കുന്നത് ?- ഈ ചോദ്യം രാഷ്‌ട്രീയ വൃത്തങ്ങളില്‍ കറങ്ങി നടക്കുകയാണ്. രാഹുല്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ശരത് പവാര്‍, സ്റ്റാലിന്‍- പ്രതിപക്ഷത്തെ അധികാരം നഷ്ടപ്പെട്ട ഇവര്‍ ഭ്രാന്തിന്റെ വക്കിലാണ്. എന്ത് വിഷമുള്ള അമ്പെയ്തും കാര്യം സാധിക്കാന്‍ നോക്കുന്നവരാണ്.
ഈയിടെ നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ന്ന വിവാദം പ്രതിപക്ഷം വലിയ രാഷ്‌ട്രീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍ സിബിഐ അതിവേഗം അന്വേഷണം മുന്നേറ്റി പ്രതികളെ അറസ്റ്റ് ചെയ്തുതുടങ്ങിയതോടെ പ്രതിപക്ഷവും നടുങ്ങിയിരിക്കുകയാണ്. വന്‍ഗൂഢാലോചന ഈ നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലുള്ളതായാണ് പുതിയ സൂചനകള്‍ പുറത്തുവരുന്നത്. ഒരു രാഷ്‌ട്രീയ ഗൂഢാലോചന ഇതിന് പിന്നിലില്ലേ എന്നും സംശയവും ഇല്ലാതില്ല.
ശാന്തമായിക്കൊണ്ടിരുന്ന മണിപ്പൂരിനെ ആളിക്കത്തിക്കാന്‍ ഈയിടെ രാഹുല്‍ ഗാന്ധി അവിടം സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രാഹുലിന്റെ വീഡിയോ പരസ്യ ടീം പല രീതിയിലും അഭയാര്‍ത്ഥികളുടെ ദുഖം പകര്‍ത്തിയിരിക്കുന്നു. പ്രശ്ന പരിഹാരത്തിനല്ല, ആളിക്കത്തിക്കാന്‍ തന്നെയാണ് ശ്രമം എന്നുറപ്പ്. മിസോറാം ഒരിയ്‌ക്കല്‍ ഏറ്റവും മനോഹരമായ സംസ്ഥാനമായിരുന്നു എന്നും ഇവിടെ സംഭവിക്കുന്ന രീതിയിലുള്ള ദുരിതങ്ങള്‍ ഇന്ത്യയുടെ മറ്റൊരു ഭാഗത്തുമില്ലെന്നും രീതിയിലുള്ള നുണകളാണ് രാഹുല്‍ പങ്കുവെയ്‌ക്കുന്നത്. ഇതിന് പിന്നില്‍ മോദി ഭരണം അട്ടിമറിക്കാനുള്ള വിദേശ എന്‍ജിഒകളുടെ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. അവരുടെ ഇന്ത്യയിലെ പ്രതിനിധികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ നുണകള്‍ പ്രചരിപ്പിക്കാന്‍ പോകുന്നത്.
ഇനി അടുത്ത എന്ത് സാമൂഹ്യപ്രശ്നമാണ് പ്രതിപക്ഷം സൃഷ്ടിക്കാന്‍ പോകുന്നത്? ഭരണത്തെ അട്ടിമറിക്കാന്‍ എന്ത് ഗൂഢാലോചനയാണ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്? പട്ടാളത്തിന്റെ മനോവീര്യം തകര്‍ക്കാനും ഉള്ളില്‍ ഛിദ്രമുണ്ടാക്കാനും കുറച്ചുകാലമായി പ്രതിപക്ഷം ശ്രമിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഗ്നിവീര്‍ പ്രശ്നം. അത് വേണ്ടത്ര ക്ലച്ച് പിടിച്ചില്ല.
ഉത്തര്‍പ്രദേശിലെ ഭോലെ ബാബയുടെ ആശ്രമത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 112 പേര്‍ കൊല്ലപ്പെട്ടു. ഈ തിരക്ക് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശ്വാസം മുട്ടലുണ്ടാക്കാന്‍ ചിലര്‍ സ്പ്രേ അടിച്ചതായും പറയുന്നു. അവിടെ കുറച്ചുനാള്‍ മുന്‍പ് അഖിലേഷ് യാദവ് സന്ദര്‍ശിച്ച് ഭോലെ ബാബയെ എന്നെന്നും ജനങ്ങള്‍ ഓര്‍ക്കാന്‍ ഇടവരുമെന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ വാക്കുകള്‍ അറംപറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഖിലേഷ് യാദവിനെതിരെ കഠിനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതും വലിയ തോതില്‍ ആശങ്ക ഉളവാക്കുന്നു.
കശ്മീരില്‍ ഈയിടെ വീണ്ടും ഭീകരവാദ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ചില ദുഷ്ടശക്തികളുടെ കൈ ആരോപിക്കുന്നു. ജൂണ്‍ 9ന് ശേഷം നാല് തീവ്രവാദ ആക്രമണങ്ങള്‍ നടന്നു. റിയാസിയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിക്കൊണ്ടുപോകുന്ന ബസിന് നേരെയും ആക്രമണമുണ്ടായി. നേരത്തെ കശ്മീര്‍ താഴ്വരയില്‍ മാത്രമായിരുന്നു പണ്ട് തീവ്രവാദി ആക്രമണം നടന്നിരുന്നത്. എന്നാല്‍ ഇവിടെ സൈന്യം ജാഗ്രതയോടെ ഇരിക്കുന്നതിനാല്‍, ഇപ്പോള്‍ ജമ്മുവിലാണ് പാക് തീവ്രവാദികള്‍ ആക്രമണം കേന്ദ്രീകരിക്കുന്നത്. ഈ വര്‍ധിച്ചുവരുന്ന ആക്രമണം ആരുടെ അജണ്ടയാണ് എന്ന ചോദ്യം ബാക്കിയാവുന്നു.
കൂടെക്കൂടെ രാജ്യത്തിന്റെ പലഭാഗത്തും തീപ്പിടത്തവും തീവണ്ടിയപകടവും നടക്കുന്നതിന് പിന്നിലും ആശങ്കയുണ്ട്. ചില അട്ടിമറിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യപ്പൊലീസ് താക്കീത് നല്‍കിവരുന്നുണ്ട്. ഈയിടെ പുരി ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ഉണ്ടായ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സജീവമായ ഇടപടെലുണ്ടായതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയില്ല.
എന്തായാലും എന്തൊക്കെ ഗൂഢാലോചനകളാണ് രഹസ്യമായി നടക്കുന്നത് എന്ന ആശങ്കയില്‍ കൂടുതല്‍ ജാഗരൂകരാണ രഹസ്യപ്പൊലീസും സൈന്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: