രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ടിന്റെ ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലെ വിശ്വസ്തനായി നിന്ന ജെയിംസ് ആന്‍ഡേഴ്സന്റെ മാസ്മരിക ബൗളിങ് ഇനി റീപ്ലേ കളില്‍ മാത്രം. ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് എറിഞ്ഞിട്ടതോടെ 21 വര്‍ഷം നീണ്ട ദൗത്യം അവസാനിച്ചു.
2003 മെയ് 22ന് ലോര്‍ഡ്സില്‍ സിംബാബ്വെയ്ക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്സില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചുകൊണ്ടാണ് തുടക്കം. മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്സിനും 92 റണ്‍സിനും സിംബാബ്വെയെ തോല്‍പ്പിച്ചു. അതിന് മുമ്പേ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആന്ഡേഴ്സണ് സജീവമായിരുന്നു. അക്കൊല്ലം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന ഏകദിന ലോകകപ്പില്‍ താരം ഉള്‍പ്പെട്ടിരുന്നു.
അന്നു മുതല്‍ ഇങ്ങോട്ട് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ വിശ്വസ്തനായ ബൗളര്‍ എന്ന പദവിയില്‍ ആന്ഡേഴ്സണ് നിറഞ്ഞു നിന്നു.
ഈ മാസം 30ന് 42 വയസ് തികയാനിരിക്കുന്ന ആന്‍ഡേഴ്സന്റെ പ്രകടനത്തില്‍ ആ വ്യത്യാസം കാണുന്നില്ല. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് താരമായി മാറി.
വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്നലെ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തിവയ്ക്കും മുമ്പേ വിന്‍ഡീസ് ആന്ഡേഴ്സണ് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിനെ പുറത്താക്കി. ഇന്നലെ ബാക്കി മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ അലിക്ക് അത്താസ്നെ, ജോഷ്വ ഡി സില്‍വ എന്നിവരെ കൂടി പുറത്താക്കി. ആകെ വിക്കറ്റ് നേട്ടം മൂന്നായി ഉയര്‍ത്തി.
അരങ്ങേറിയ അതേ ലോര്‍ഡ്സ് മൈതാനത്ത് ഇന്നലെ അവസാന മത്സരത്തിനായി താരം ക്രീസിലെത്തുമ്പോള്‍ ഒരുവശത്ത് സ്വന്തം ടീമിലെ സഹതാരങ്ങള്‍. മറുവശത്ത് എതിര്‍ടീമിലെ മറ്റുതാരങ്ങള്‍.
16 ഓവറുകള്‍ എഴിഞ്ഞ ആന്ഡേഴ്സണ് രണ്ടാം ഇന്നിങ്സില്‍ ഏഴ് ഓവറുകള്‍ മെയ്ഡനാക്കി. 32 റണ്‍സുകള്‍ വിട്ടുകൊടുത്ത് നേടിയത് മൂന്ന് വിക്കറ്റ്. ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചൊരു പേസ് ബൗളറുടെ കരിയര്‍ യുഗമാണ് അവസാനിച്ചത്.
ടെസ്റ്റ് മത്സരങ്ങള്‍: 188
വിക്കറ്റുകള്‍- 704
മികച്ച ഇന്നിങ്സ് പ്രകടനം- 7/ 42
മത്സരത്തിലെ മികച്ച പ്രകടനം- 11/71
5 വിക്കറ്റ് നേട്ടം- 32
10 വിക്കറ്റ് നേട്ടം- 3
പ്രതികരിക്കാൻ ഇവിടെ എഴുതുക: