തിരുവല്ല: മലയാള വര്‍ഷമായ കൊല്ലവര്‍ഷം 12 നൂറ്റാണ്ട് പിന്നിടുന്നു. ഈ ചിങ്ങം ഒന്നു മുതല്‍ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് കൊല്ലവര്‍ഷം കടക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബാലഗോകുലം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സ്കൂളുകളും വായനശാലകളും കേന്ദ്രീകരിച്ച് മലയാള അക്കങ്ങള്‍ പരിചയപ്പെടുത്തുന്ന കലണ്ടര്‍ വ്യാപകമായി പ്രചരിപ്പിക്കും.
മാതൃഭാഷയില്‍ അഭിമാനം ഉണര്‍ത്താന്‍ വേണ്ട പരിപാടികള്‍ സംഘടിപ്പിക്കും. മാതൃഭാഷയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി മലയാള കലണ്ടറിനെ മാറ്റാനാണ് തീരുമാനം. മലയാള അക്കങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം ഞായറാഴ്ച തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് പ്രകാശനം ചെയ്യും.
ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ സംഘാടനത്തിനായി ബാലികാ ബാലന്മാരുടെ സ്വാഗത സംഘം രൂപീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പശു സംരക്ഷകരെ ആദരിച്ച് ഗോപാലക് വന്ദനം നടത്തും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി നദീവന്ദനവും സംഘടിപ്പിക്കും.
13 ന് രാവിലെ 9 മണിക്ക് ഇരവിപേരൂര്‍ കുമ്പനാട് ലോയല്‍ കണ്വന്ഷന് സെന്ററില്‍ പ്രവര്‍ത്തകശിബിരം ആരംഭിക്കും. സംഗീതപ്രതിഭ മാസ്റ്റര്‍ ആനന്ദഭൈരവ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ കാര്യവാഹക് എം രാധാകൃഷ്ണന്, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സംവിധായകന് എം ബി പദ്മകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. വൈകിട്ട് 6.30ന് പത്തനംതിട്ടയുടെ പഴമയും പെരുമയും ദൃശ്യഭാഷയില്‍ പകര്‍ത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൈതൃകകലകളുടെ തട്ടകമായ പമ്പാതീരത്തെ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കൃഷ്ണപ്രസാദ് കോട്ടാങ്ങല്‍(വേലകളി), പ്രസന്നകുമാര്‍ തത്വമസി(പടയണി), ഫാക്ട് മോഹന്‍(കഥകളി), മേലുകര ശിവന്‍കുട്ടി(വഞ്ചിപ്പാട്ട്), മോഹനന് ആചാരി( ആറന്മുള കണ്ണാടി), അയിരൂര്‍ ചെല്ലപ്പനാശ്ശാരി(പള്ളിയോടം) എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.
ജൂലൈ 14 നു 10.30 ന് പൊതുസഭ ബംഗാള്‍ ഗവര്‍ണര്‍ . സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആര് പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിക്കും. യുനിസെഫ് അംഗീകാരം നേടിയ . എം പി ലിപിന്‍ രാജ് മുഖ്യപ്രഭാഷണം നടത്തും. മലയാള സംഖ്യാലിപിയില്‍ തയ്യാറാക്കിയ കൊല്ലവര്‍ഷക്കലണ്ടര്‍ പ്രകാശനം ചെയ്യും. ബാലഗോകുലം സംഘടനാകാര്യദര്‍ശി എ രഞ്ജുകുമാര്‍ ഭാരവാഹികളെ പ്രഖ്യാപിക്കും. വിവിധ വിഷയങ്ങളില്‍ ടി എസ് അജയകുമാര്‍, സി അജിത്, ജയശ്രീ ഗോപീകൃഷ്ണന്, ആര്. സുധാകുമാരി, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, വി. ജെ. രാജ്മോഹന്‍, എന്‍ വി പ്രജിത്ത്, പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: