പത്തനംതിട്ട: സി പി എമ്മിലേക്ക് മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചതില്‍ വധശ്രമക്കേസില്‍ ഒളിവിലുളള പ്രതിയും. കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പമാണ് ‘ ഒളിവിലെന്ന്’ ` പൊലിസ് പറയുന്ന സുധീഷും സി പി എമ്മിലെത്തിയത്.
കേസിലെ നാലാം പ്രതിയാണ് സുധീഷ്.വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരണ്‍ ചന്ദ്രന് ജാമ്യം എടുത്തിരുന്നു.2023 നവംബറിലാണ് കേസിന് ആധാരമായ സംഭവം.
ഒളിവിലുള്ള പ്രതി സുധീഷിനെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി രക്തഹാരം അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശരണ്‍ ചന്ദ്രന് ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിക്കുന്നത്. ഇവരോടൊപ്പം സ്വീകരിച്ചവരില്‍ ഒരാളെ കഞ്ചാവുമായി കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയിരുന്നു.
കാപ്പാ കേസ് പ്രതിയെ മന്ത്രി വീണ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇങ്ങനെ സ്വീകരിച്ചവരില്‍ ഒരാള്‍ കഞ്ചാവുമായി പിടിയിലാകുന്നത്. ഈ വിവാദം അടങ്ങും മുമ്പാണ് ഇപ്പോള്‍ വധശ്രമ കേസില്‍ ഒളിവിലുളള പ്രതിയെ കൂടി സ്വീകരിച്ച വിവരം പുറത്തു വരുന്നത്. ഇതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: