ജയ്‌പൂർ: കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിൽ ബിജെപി പ്രവർത്തകനും വ്യവസായിയുമായ യുവാവ് ഒരു സംഘം ആളുകളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ജയ്‌പൂരിൽ നിന്ന് അൽവാറിലേക്ക് മടങ്ങുകയായിരുന്ന യാസിനിനെ കാർ തടഞ്ഞുനിർത്തി ഇരുമ്പ് വടികളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കോട്പുത്ലി-ബെഹ്‌റോർ അഡീഷണൽ എസ്പി നേം സിംഗ് ചൗഹാൻ പറഞ്ഞു.
പ്രാഥമിക ചികിത്സയ്‌ക്കായി അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ച യാസിനെ പിന്നീട് ജയ്‌പൂരിലെ സവായ് മാൻ സിംഗ് ഹോസ്പിറ്റലിലേക്ക് (എസ്എംഎസ്) കൊണ്ടുപോയി. എന്നാൽ അവിടെ വെച്ച് മരണത്തിന് കീഴടങ്ങിയതായി നരേൻപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശംഭു മീണ പറഞ്ഞു.
ജില്ലയിലെ വിജയപുര ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്നും യാസിനോടൊപ്പം ജിതേന്ദ്ര ശർമ്മയും പരമേന്ദ്ര ശർമ്മയും കാറിലുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതികൾ രണ്ട് എസ്‌യുവികളിൽ യാസിന്റെ കാറിനെ പിന്തുടരുകയായിരുന്നു. വിജയപുര ഗ്രാമത്തിന് സമീപം അവർ കാർ നിർത്തി യാസീനെ പുറത്തേക്ക് വലിച്ചിട്ടു. തുടർന്ന് അവർ ഇരയുടെ കാലുകളിൽ ക്രൂരമായി അടിക്കുകയും വാളിന് വെട്ടുകയുമായിരുന്നു.
സംഭവത്തിൽ പരമേന്ദ്രയ്‌ക്കും നിസാര പരിക്കേറ്റു. അതേ സമയം അക്രമികളുടെ ലക്ഷ്യം യാസിൻ മാത്രമായിരുന്നുവെന്ന് എസ്എച്ച്ഒ മീന പറഞ്ഞു. യാസിനും പ്രതിക്കും തമ്മിൽ പഴയ ശത്രുതയുണ്ടായിരുന്നതായി എസ്എച്ച്ഒ പറഞ്ഞു. അവർ രണ്ടുപേരും മെവ് സമുദായത്തിൽപ്പെട്ടവരും അൽവാറിലെ താമസക്കാരുമായിരുന്നു.
പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ അന്വേഷിക്കാൻ വിവിധ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവും തിജാര മണ്ഡലത്തിലെ എംഎൽഎയുമായ ബാബ ബാലക്‌നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: