കോട്ടയം: വയറിളക്കത്തിനെതിരെ അതീവ ജാഗ്രത വേണമെന്നും പിടിപെട്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം ഒ.ആര്.എസ്. എന്നിവ ഇടവിട്ട് രോഗിക്ക് നല്‍കണം. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്.എസിനൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം സിങ്കും കഴിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : വയറിളക്ക രോഗലക്ഷണങ്ങളുള്ളവര്‍ ഭക്ഷണം പാകം ചെയ്യുകയോ, വിളമ്പുകയോ ചെയ്യരുത്, രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ ബ്ലീച്ച് ലായനിയില്‍ മുക്കിവച്ചതിനു ശേഷം സോപ്പുപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയെടുക്കണം, രോഗി ഉപയോഗിച്ച പാത്രങ്ങള്‍ സോപ്പുലായനിയില്‍ കഴുകണം, മറ്റുള്ളവരുമായി പങ്കിടരുത്, കക്കൂസ് അണുനാശിനി കൊണ്ട് വൃത്തിയാക്കിയ ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കണം, മല വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം, വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ പത്ത് മിനിറ്റ് മുക്കി വച്ചതിനുശേഷം ആഴത്തില്‍ കുഴിച്ചിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: