മുംബൈ: മാസങ്ങളോളം നീണ്ട ആഘോഷരാവുകൾക്കൊടുവിൽ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിൽ ഇന്ന്(ജൂലൈ 12) വിവാഹിതരാവും. ഇന്ന് വൈകിട്ട് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് വിവാഹ ചടങ്ങുകൾ. വൈകീട്ട് മൂന്ന് മണിയോടെ ബാന്ദ്ര ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ ചടങ്ങുകൾ ആരംഭിക്കും.
കൺവെൻഷൻ സെന്ർറർ പരിസരത്തേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഉച്ചയോടെ മേഖലയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പോലീസും അറിയിക്കുന്നു. മോഡൽ കിം കർദാഷിയാൻ മുതൽ ബോക്സർ മൈക് ടൈസൺ വരെ അങ്ങനെ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിവിഐപികളുടെ നീണ്ട നിരയുണ്ട്. ക്ലോ കർദാഷിയാൻ, സാംസങ് ചെയർമാൻ ജയ് ലീ, ഫിഫി പ്രസിഡന്ർ് ജിയാനി ഇൻഫാന്ർരിനോ, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന ബോറിസ് ജോൺസൻ, ടോമി ബ്ലെയർ, ഇന്ത്യയിലെ വിവിധ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ അങ്ങനെ പട്ടിക നീളും. സ്വകാര്യ ജെറ്റുകളുടെ നൂറിലേറെ സർവീസുകൾ അതിഥികളുടെ ആവശ്യാനുസരണം ഉപയോഗിക്കാനായി ബുക്ക് ചെയ്ത് കഴിഞ്ഞു.
സംഗീത്, ഹൽദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾ സാക്ഷ്യം വഹിച്ചത്. നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്ലുക്കിലെ റിപ്പോർട്ടിൽ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂ. കിം കർദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത് മുംബൈയിലെ ഹോട്ടലിൽ വന്നയുടൻ ഇരുവരെയും പരമ്പരാഗത രീതിയിൽ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകൾ സുഹാന ഖാനൊപ്പമാണ് ഷാരൂഖ് ഖാൻ വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത്. മൈക് ടൈസൺ, യു.എസ്. ഗുസ്തി താരം ജോൺ സീന തുടങ്ങിയവർ വരുമെന്നാണ് അഭ്യൂഹങ്ങൾ. ഗായകരായ അഡെയ്ലിന്റെയും ഡ്രേക്കിന്റെയും സംഗീതപരിപാടിയും വിവാഹത്തോട് അനുബന്ധിച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മാർച്ചിൽ ജാംനഗറിൽ വച്ചാണ് ആനന്ദിന്റേയും രാധികയുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. മുംബൈയിൽ സമൂഹ വിവാഹം നടത്തിയതും ജാംനഗറിൽ മൃഗങ്ങൾക്കായുള്ള മെഗാ ചികിത്സാ കേന്ദ്രം തുടങ്ങിയതും അങ്ങനെ വിവാഹാഘോഷങ്ങളിൽ മാനവിക ഉയർത്തിപ്പിടിച്ച സംഭവവും ഈ വിവാഹോത്സവത്തിനിടെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: