കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ 15 ന് വൈകുന്നേരം 4 ന് മുന്‍പ് സ്ഥിര പ്രവേശനം നേടണം.
ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളില്‍ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ 15 ന് വൈകുന്നേരം 4 നുമുന്പ് കോളേജുകളില്‍ പ്രവേശനം നേടണം.
താത്കാലിക പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശം ഉറപ്പാക്കിയാല്‍ മതിയാകും. ഒന്നാം ഓപ്ഷന് ലഭിച്ചവരും സ്ഥിര പ്രവേശം തെരഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളേജുകളില്‍ നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: