ന്യൂദല്‍ഹി: സേവനത്തിനുശേഷം സൈന്യത്തില്‍ നിന്ന് വിരമിക്കുന്ന അഗ്‌നിവീറുകള്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സെക്യൂരിറ്റി വിംഗ് (സബോര്‍ഡിനേറ്റ് റാങ്ക്) നിയമങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തി. മറ്റ് പാരാ മിലിട്ടറി സേനകളായ സി.ആര്‍.പി എഫ്, ബിഎസ്എഫ്, ആര്‍പിഎഫ് ,സശസ്ത്ര സീമാബല്‍ ഡിജിമാരും സമാന ഇളവുകള്‍ പ്രഖ്യാപിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, മുന്‍ അഗ്നിവീര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മുന്‍ അഗ്‌നിവീരന്മാരുടെ ആദ്യ ബാച്ചിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി അഞ്ച് വര്‍ഷം വരെ ഇളവ് നല്‍കും. തുടര്‍ന്നുള്ള ബാച്ചുകളിലും മൂന്ന് വര്‍ഷത്തെ പ്രായപരിധി നീട്ടും.
മുന്‍ അഗ്‌നിവീരന്മാരെ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും.
സിഐഎസ്എഫിലേക്കും മറ്റ് സേനകളിലേക്കും വൈദഗ്ധ്യമുള്ള സൈനികരെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം, ഇന്ത്യയുടെ അര്‍ദ്ധസൈനിക സേനയ്‌ക്കുള്ളിലെ റിക്രൂട്ട്മെന്റ് നയങ്ങളിലെ സുപ്രധാന മാറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: