കോട്ടയം: കേരള എന്ജിനീയറിങ് പ്രവേശന പരീക്ഷയില് ഒന്നാം റാങ്കിന്റെ തിളക്കത്തില് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം. ഈ വര്ഷത്തെ കേരള എന്ജിനീയറിങ് പ്രവേശന പരീക്ഷയില് എസ്സി വിഭാഗത്തില് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ ധ്രുവ് സുമേഷ് ഒന്നാം റാങ്കിന് അര്ഹനായി.
12-ാം ക്ലാസിലെ ബോര്ഡ് പരീക്ഷയില് 96.4 ശതമാനത്തോടെ എല്ലാ വിഷയങ്ങളിലും എ വണ് ഗ്രേഡ് നേടി. ജെഇഇ അഡ്വാന്സ് പരീക്ഷയില് മികച്ച റാങ്കോട് കൂടി കോഴിക്കോട് എന്ഐടി യില് കമ്പ്യൂട്ടര് സയന്സില് പ്രവേശനം നേടിയ ധ്രുവിന്റെ നേട്ടം സ്കൂളിന്റെ കൂടി നേട്ടമായി കരുതുന്നുവെന്ന് പ്രിന്സിപ്പല് ആര്.സി. കവിത, മാനേജര് പി. ആര്. സുഭാഷ്, അരവിന്ദ ചാരിറ്റബിള് സൊസൈറ്റി പ്രസിഡന്റ് ബി. അനില്കുമാര് എന്നിവര് പറഞ്ഞു.
ചെങ്ങന്നൂര് കോളജ് ഓഫ് എന്ജിനീയറിങ്ങിലെ അസി. പ്രൊഫ. സാം കെ. സനീഷിന്റെയും കാസര്കോട് ഗവ. ഐടിഐയിലെ ജൂനിയര് ഇന്സ്ട്രക്ടര് മിഷ രാവിയുടെയും മകനായ ധ്രുവ് മാവേലിക്കര സ്വദേശിയാണ്. അരവിന്ദയുടെ ഹോസ്റ്റലില് താമസിച്ചാണ് ഹയര് സെക്കന്ഡറി പഠനം പൂര്ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: