തിരുവനന്തപുരം: ആയുര്‍വേദിക് കമ്പനിയായ പങ്കജകസ്തൂരി ഹെര്‍ബല്‍സ്, തങ്ങളുടെ പ്രധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാന്യൂള്‍സിന് ഒരു കോടി ഉപഭോക്താക്കളെന്ന സുപ്രധാന നേട്ടം കൈവരിച്ചു.
വിപുലമായ ഗവേഷണങ്ങളുടെ ഔഷധസസ്യങ്ങളും പ്രകൃതിദത്ത തയ്യാറാക്കിയ ബ്രീത്ത് ഈസി വികസിപ്പിക്കുന്നതിനും, ശ്വസന അടിസ്ഥാനത്തില്‍ ചേരുവകളും ഗ്രാന്യൂളുകള്‍, 17ലധികം ഉപയോഗിച്ച് ശ്വാസനാളത്തെ പ്രക്രിയ സുഗമമാക്കുന്നതിനുമായി സവിശേഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്.
‘കഠിനമായ ശ്വാസകോശ സംബന്ധ പ്രയാസങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന രോഗികള്‍ക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ഈ ഉത്പന്നത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ബ്രീത്ത് ഈസിക്ക് ഒരു കോടി ഉപഭോക്താക്കളെ നേടാനായത് അതിന്റെ ഫലപ്രാപ്തിയെയും ഞങ്ങളുടെ ഉത്പന്നത്തില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തെയും വ്യക്തമാക്കുന്നു’, പങ്കജകസ്തൂരി ഹെര്‍ബല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.
പങ്കജകസ്തൂരി എന്ന പേരില്‍ ആരംഭിച്ച ഉത്പന്നം പിന്നീട് ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. അലര്‍ജികള്‍ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ബ്രോങ്കൈറ്റിസ്, ഇസിനോഫീലിയ, സൈനസൈറ്റിസ്, റൈനൈറ്റിസ് എന്നിവയില്‍ നിന്നും ആശ്വാസം നേടുവാനും പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് സഹായകവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
‘മികച്ച നിര്‍മ്മാണ രീതികള്‍ സ്വീകരിക്കുന്നതില്‍ പങ്കജകസ്തൂരി ഹെര്‍ബല്‍സ് എപ്പോഴും വളരെ മൂന്നിലാണ്. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി 26 ക്വാളിറ്റി ചെക്ക് പോയിന്റുകള്‍ കടന്നാണ് ബ്രീത്ത് ഈസി വിപണിയിലെത്തുന്നത്. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ നിര്‍മ്മാണ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) നിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. ഇതു സംബന്ധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭിക്കും.നിലവില്‍ പങ്കജകസ്തൂരി ഗ്രൂപ്പില്‍ 1600 ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഇതില്‍ എഴുപത് ശതമാനത്തോളവും വനിതാ ജീവനക്കാരാണ്’, ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
മലേഷ്യയിലേക്കും യുഎഇയിലേക്കുമുള്ള കയറ്റുമതി പങ്കജകസ്തൂരി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം യുഎസ്എ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സമീപ ഭാവിയില്‍ത്തന്നെ ആരംഭിക്കുവാനും കമ്പനി പദ്ധതിയിടുന്നുവെന്ന് പങ്കജകസ്തൂരി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരുണ്‍ വിശാഖ് നായര്‍ പറഞ്ഞു. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കിഷന് ചന്ദ്, ശ്യാം കൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: