ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ടെന്നിസ് വനിതാ സിംഗിള്‍സില്‍ എലേന ക്രെയ്സിക്കോവയും ബാര്‍ബോറ ക്രെയ്സിക്കോവയും സെമിയിലേക്ക് മുന്നേറി. ഇന്ന് നടക്കുന്ന സെമിയില്‍ ഇരുവരം നേര്‍ക്കുനേര്‍ പോരാടും. ടൂര്‍ണമെന്റിലെ മുന്‍ നിര സീഡഡ് വനിതാ താരങ്ങളെല്ലാം നേരത്തെ പുറത്തായിക്കഴിഞ്ഞു. കസാഖ്സ്ഥാന് താരം റൈബാക്കിനയാണ് നിലവില്‍ ടോപ് സീഡിലുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ റൈബാക്കിനയുടെ എതിരാളി ചെക്ക് താരം ക്രെയ്സിക്കോവ 31-ാം സീഡ് താരമാണ്.
ഇന്നലെ നടന്ന പോരാട്ടത്തില്‍ എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റൈബാക്കിനയുടെ മുന്നേറ്റം. സ്കോര്‍ 6-3, 6-2. 13-ാം സീഡ് താരം യലേന ഒസ്റ്റാപെങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രെയ്സിക്കോവയുടെ സെമി പ്രവേശം. സ്കോര്‍ 6-4, 7-6(7-4).
ഇന്ന് നടക്കുന്ന മറ്റൊരു വനിതാ സിംഗിള്‍സ് സെമിയില്‍ സീഡില്ലാ താരം ഡോന്ന വെക്കിച്ചും ഏഴാം സീഡ് താരം ജാസ്മിന് പാവോലിനിയും പോരടിക്കും.
പുരുഷ സിംഗിള്‍സില്‍ ഓസ്ട്രേലിയന്‍ താരം അലെക്സ് ഡി മിനോര്‍ പരിക്ക് കാരണം പിന്മാറിയതോടെ നോവാക് ദ്യോക്കോവിച് സെമിയിലേക്ക് മുന്നേറി. മിനോറുമായി ക്വാര്‍ട്ടര്‍ കളിക്കേണ്ടിയിരുന്ന ദ്യോക്കോവിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു. നാളെയാണ് പുരുഷ സിംഗിള്‍സ് സെമി. ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഡാനില്‍ മെദ്വെദെവും കാര്‍ലോസ് അല്‍കാരസും തമ്മില്‍ നാളെ സെമിയില്‍ പോരടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: