തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപ്പത്രക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു. രജിസ്‌ട്രേഷന്‍, ട്രഷറി, സ്റ്റാമ്പ് ഡിപ്പോ മേധാവികളുടെ യോഗത്തില്‍ ചെറിയ മൂല്യങ്ങളുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമമുള്ള പ്രദേശങ്ങളില്‍ അവ എത്രയും പെട്ടെന്ന് എത്തിച്ച് വിതരണം ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ട്രഷറി വകുപ്പാണ് സ്റ്റാമ്പ് ഡിപ്പോ മുഖേന സംസ്ഥാനത്ത് മുദ്രപ്പത്രം വിതരണ നടത്തുന്നത്. ഇ- സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി മുദ്രക്കടലാസുകള്‍ അച്ചടിക്കുന്നില്ല. അതുകൊണ്ട് കൂടുതല്‍ സ്റ്റോക്കുള്ള ജില്ലകളിലെ ട്രഷറികളില്‍ നിന്നും ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലേക്ക് മുദ്രപ്പത്രങ്ങള്‍ എത്തിച്ച് പ്രശനത്തിന് പരിഹാരം കാണാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇ- സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: