ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഹിന്ദുത്വം വേറെ ലെവലെന്ന് സീതാറാം യെച്ചൂരിയുടെ ഭാര്യ എഡിറ്ററായ ദി വൈര്‍ എന്ന മോദി വിരുദ്ധ മാസികയിലെ ലേഖനം. പാര്‍ലമെന്റില്‍ ഹിന്ദുദൈവങ്ങളുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം മനുഷ്യത്വം നിറഞ്ഞ ഹിന്ദുത്വത്തിന് ഉദാഹരണമാണെന്നും സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിസ്റ്റി എഡിറ്ററായ ദ വൈര്‍ മാസികയിലെ ലേഖനം പറയുന്നു.
ഹൈദരാബാദില്‍ എത്തിയാല്‍ മുസ്ലിം മോസ്കിലേക്ക് ഓടിക്കയറി ന്യൂനപക്ഷവോട്ടുകള്‍ ഉറപ്പിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അപ്പോള്‍ മുസ്ലിങ്ങളുടെ രീതിയില്‍ തൊപ്പി ധരിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. കന്യാകുമാറിയില്‍ എത്തിയാല്‍ ക്രിസ്തുവാണ് ഒരേയൊരു യഥാര്‍ത്ഥ ദൈവം എന്ന് പറയും. ഇതായിരുന്നു ഭാരത് ജോഡോയില്‍ രാഹുല്‍ ഗാന്ധി ചെയ്തത്. ഇനിയിപ്പോള്‍ നഷ്ടപ്പെട്ട ഹൈന്ദവവോട്ടുകള്‍ ഉറപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഹൈന്ദവനേതാവായി അവതരിപ്പിക്കുന്ന ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് രാജ്യത്തെ എന്‍ജിഒകളും മോദി വിരുദ്ധ ജേണലിസ്റ്റ് കൂട്ടങ്ങളും. ഇതിന് ഉദാഹരണമാണ് ഗുരുനാനാക്കിന്റെയും പരമശിവന്റെയും എല്ലാം ഫോട്ടോകള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പിറ്റേദിവസം ഈ എന്‍ജിഒ-ജേണലിസ്റ്റ് കൂട്ടായ്മയുടെ ഭാഗമായ കേരളത്തിലെ മാതൃഭൂമിയിലും മനോരമയിലും മുന്‍പേജില്‍ തന്നെ രാഹുല്‍ ഗാന്ധിയെ പൊലിപ്പിച്ച് കാട്ടിയിരുന്നത്.
ന്യൂനപക്ഷവോട്ടുകള്‍ക്ക് വേണ്ടി ഹിന്ദുക്കളെ പാവപോലെ തട്ടിക്കളിച്ചിരുന്ന കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ബഹുഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതില്‍ നിന്നും കരകയറാന്‍ ഹിന്ദു ദൈവങ്ങളുടെ പടം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഗിമ്മിക്കുകള്‍ മതിയാവുമെന്ന് തോന്നുന്നില്ല. സീമ ചിസ്ടിയെപ്പോലുള്ളവര്ക്ക് ഒറ്റ ദിവസം രാഹുല്‍ ഗാന്ധിയെ ഹിന്ദു നേതാവാക്കി അവതരിപ്പിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: