Kerala

യൂത്ത്‌കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലെത്തി; പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

Published by

പാലക്കാട് : യൂത്ത്‌കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലെത്തി.പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു.

ഷാഫി പറമ്പിലിനൊപ്പം പ്രവര്‍ത്തിച്ച പി എസ് ബിബിന്‍ ആണ് രാജിവച്ചത്.രാജിയുടെ കാരണം പി എസ് ബിബിന്‍ തന്നെ സാമൂഹ്യമാധ്യമത്തിലും കുറിച്ചു.

സംഘടന തെരഞ്ഞെടുപ്പില്‍ 3000ത്തില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങിയാണ് താന്‍ പാലക്കാട് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആയത്.വ്യക്തിപരവും കുടുംബപരവുമായ ചില കാരണങ്ങളാല്‍ രാജിസന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന മണ്ഡലം കൂടി ആയതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

ആ വിവരം ഇന്നലെ രാത്രി തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് നേതൃത്വം ആണ്.

ശരീരമാസകലം പൊളളലേറ്റ് മാസങ്ങളോളം ആശുപത്രിയില്‍ കിടന്നതും അഞ്ചുദിവസം ആലത്തൂര്‍ സബ് ജയിലില്‍ കിടന്നതും ഇപ്പോഴും തീരാത്ത ഒട്ടനവധി കേസുകളില്‍ പ്രതിയായതും പ്രസ്ഥാനത്തിന് വേണ്ടിയാണ്. വ്യക്തിപരമായ കുടുംബപരമായ കാര്യങ്ങളെക്കാള്‍ പ്രാധാന്യം പ്രസ്ഥാനത്തിന് തന്നെയാണെന്നും പി എസ് ബിബിന്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക