മഹറം ഘോഷയാത്രയ്ക്കിടയില്‍ പലസ്തീന് കൊടി വീശിയ യുവാവിനെ ഉടനെ അറസ്റ്റ് ചെയ്ത് യോഗി ആദിത്യനാഥിന്റെ യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയിലായിരുന്നു യുവാവിന്റെ പലസ്തീന് കൊടി വീശലും പലസ്തീന് അനുകൂല മുദ്രാവാക്യം മുഴക്കലും.
സംഭവത്തില്‍ യുവാവിനെ ഉടനെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വെച്ചു. മറ്റു രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ചിലര്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ പലസ്തീന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ചില യുവാക്കള്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ ദേശീയ പാതയില്‍ മുഹറം ഘോഷയാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: