പത്തനംതിട്ട: അനുമതിയില്ലാതെ മണിപ്പൂരില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച് തിരുവല്ല സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തില്‍ താമസിപ്പിച്ചിരുന്ന 28 കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശിശു ക്ഷേമ സമിതി അറിയിച്ചു.
രണ്ട് മാസം മുന്‍പാണ് കവിയൂരിലെ സ്ഥാപനം 56 കുട്ടികളെ മണിപ്പൂരില്‍ നിന്നെത്തിച്ചത്. തുടര്‍ വിദ്യാഭ്യാസത്തിനായി തിരുവല്ലയിലെ ഒരു സ്കൂളില്‍ കു്ടികളെ ചേര്‍ത്തു. എന്നാല്‍ ബാലാവകാശ കമ്മീഷന്റേതുള്പ്പെടെ അനുമതി വാങ്ങാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് വഭിച്ചു. രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും എസ്പിക്ക് നല്കി.
സ്ഥാപനത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്ത് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
തിരുവല്ല സത്യം മിനിസ്ട്രീസ്ില് 56 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും പരാതിയും പരിശോധനയും തുടങ്ങിയതോടെ കുറച്ച് കുട്ടികളെ നടത്തിപ്പുകാര്‍ മണിപ്പൂരിലേക്ക് തിരികെ അയച്ചെന്നാണ് അറിയുന്നത്. നിലവില്‍ 19 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: