ഇന്ത്യയില്‍ വാണിജ്യ വാഹനങ്ങളുടെ വില്പനയില് വര്‍ധന. ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വാണിജ്യ വാഹനങ്ങളുടെ വില്പനയിലുണ്ടാകുന്ന വര്‍ധനവിനെ കണക്കാക്കുന്നത്.
ടിപ്പറുകള്‍, ട്രക്കുകള്‍, ലോറികള്‍, ബസുകള്‍, പിക്കപ് വാനുകള്‍, സിമന്റ് മിക്സര്‍, ടെമ്പോകള്‍ തുടങ്ങിയവയെല്ലാം വാണിജ്യവാഹനങ്ങളുടെ ഗണത്തില്‍പെടുന്നു. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ആക്കം കൂടിയതിനനുസരിച്ചാണ് വാണിജ്യവാഹനങ്ങളുടെ വില്പനയും വര്‍ധിച്ചത്. റോഡുകള്‍, പാലങ്ങള്‍, ഹൈവേകള്‍ എന്നിവയുടെ നിര്‍മ്മാണങ്ങള്‍ സുഗമമായി രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. അതോടെയാണ് വാണിജ്യ വാഹനങ്ങളുടെ വില്പന ഉയര്‍ന്നത്.
2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തില്‍ മാത്രം 2,34,000 വാണിജ്യവാഹനങ്ങളാണ് വിറ്റഴിഞ്ഞത്. 2023ല്‍ ഇതേ കാലയളവില്‍ 2,24000 വാണിജ്യ വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. അതായത് ഈ രംഗത്ത് 4.5 ശതമാനം വളര്ച്ചയുണ്ടായെന്നര്ത്ഥം.
പക്ഷെ 2024 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസത്തില്‍ വാണിജ്യവാഹനങ്ങളുടെ വില്പന കൂടാന്‍ സാധ്യതയില്ലെന്ന് വാണിജ്യവാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സും അശോക് ലെയ് ലന്റും പറയുന്നു. കാരണം ലോക് സഭാ തെരഞ്ഞെടുപ്പ് മാസങ്ങളാണ് കഴിഞ്ഞുപോയതെന്നതിനാല് സര്‍ക്കാരിന്റെ റോഡ്, പാലം, ഹൈവേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഇനി വീണ്ടും തുടരാന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് പുറത്തുവന്ന ശേഷമേ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിയ്ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: