ഇംഫാല്‍: മണിപ്പൂര്‍ ഒന്ന് ശാന്തമായിത്തുടങ്ങിയതായിരുന്നു. കലാപങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയതായിരുന്നു. അതിനിടെയാണ് വീണ്ടും അവിടെ കനല്‍ വാരിയിടാനും പ്രശ്നം ആളിക്കത്തിക്കാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരില്‍ എത്തിയത്.
മണിപ്പൂരില്‍ എത്തിയ ശേഷം മോദി വിരുദ്ധ മാധ്യമങ്ങളോട് മണിപ്പൂര്‍ കലാപത്തിന്റെ മുഴുവന്‍ കാരണക്കാരനും മോദിയാണെന്ന് പറഞ്ഞ് ഹീറോ ആയി വിലസുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തും മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നാണ് മണിപ്പൂര്‍ കലാപത്തിന്റെ കുറ്റം മുഴുവന്‍ മോദിയ്‌ക്ക് ചാര്‍ത്തിക്കൊടുത്ത് രാഹുല്‍ ഹീറോ ആയത്.
വാര്‍ത്താസമ്മേളനത്തില്‍ ഉത്തരംമുട്ടിയ രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോകുന്നു:
See how Rahul Gandhi ran away when a journalist asked some tough questions.
So called PM material !!pic.twitter.com/e7G3jXWZkM
— Anubha Gujral (@AnubhaDayal) July 8, 2024
പക്ഷെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു വാര്‍ത്താസമ്മേളനം അദ്ദേഹത്തിന് തിരിച്ചടിയായി. ആദ്യമൊക്കെ മോദിയെ കുടുക്കാന്‍ പാകത്തിലുള്ള ചില പ്രസ്താവനകള്‍ രാഹുല്‍ നടത്തി. “മണിപ്പൂര്‍ ഒരു സുന്ദരസംസ്ഥാനമായിരുന്നെന്നും 2023ലെ ലഹളയ്‌ക്ക് ശേഷം യാതന അനുഭവിക്കുകയാണ്”- രാഹുല്‍ ഗാന്ധി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുക എന്ന ദുഷ്ടലാക്കോടെ മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അതിനിടയിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യവുമായി എഴുന്നേറ്റത്.
ആ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഈ ചോദ്യത്തിന് ർ ഇതിന് മറുപടി പറയുക എളുപ്പമല്ലെന്ന് രാഹുല്‍ ഗാന്ധിക്ക് മനസ്സിലായി. ഉടനെ രാഹുല്‍ അല്‍പം അമര്‍ഷത്തോടെ എഴുന്നേറ്റു. മണിപ്പൂര്‍ വിഷയത്തെ വഴിമാറ്റിവിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയത്. പിന്നീട് അദ്ദേഹം വാര്‍ത്തസമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: