തിരുവനന്തപുരം: 2000 കണ്ടെയ്നറുകള്‍ വഹിച്ചുള്ള ആദ്യ മദർഷിപ്പ് ജൂലായ് 12 ന് വിഴി ഞ്ഞത്ത് എത്തുന്നതോടെ വിഴിഞ്ഞം തുറമുഖം കുതിച്ചുണരുകയാണ്. കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായെന്ന് അദാനി കമ്പനി അധികൃതരും തുറമുഖ വകുപ്പും അറിയിച്ചു.
അദാനിയുടെ മുന്ദ്ര തുറമുഖത്ത് നിന്നുള്ള ചരക്ക് കപ്പലാകും ആദ്യം വിഴിഞ്ഞത്തേക്ക് എത്തുക. അത് വിജയകരമായാൽ പിന്നെ തുറമുഖം കമ്മീഷനിംഗ് നടപടികളിലേക്ക് കടക്കും. 2000ലേറെ കണ്ടെയ്നറുകൾ വഹിച്ച് ചൈനയിലെ സിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖം ലക്ഷ്യമിട്ട് വരുന്ന മെഴ്സ്ക് കമ്പനിയുടെ സാൻ ഫെർണാണ്ടോ കപ്പൽ ജൂലായ് 11ന് പുലർച്ചെ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ ആഴക്കടലിൽ കപ്പൽ നങ്കൂരമിടുന്നത് മുതൽ കപ്പലുമായുള്ള ആശയവിനിമയം ആരംഭിക്കും. അതിനുശേഷം പൈലറ്റ് വെസൽ, മദർഷിപ്പിനെ അകമ്പടിസേവിച്ച് ആനയിച്ച് നമ്മുടെ തുറമുഖത്തേക്ക് കൊണ്ടുവരും. 0 മണിക്കൂർ കപ്പൽ ഇവിടെയുണ്ടാകും. സെമി ഓട്ടോമാറ്റിക്ക് ക്രെയിൻ ചരക്കുകൾ പൊക്കിയെടുക്കും. ട്രെയിലർ ട്രക്ക് അവയെ യാർഡിലേയ്‌ക്ക് കൊണ്ടുപോകും. ചൈനയിൽ നിന്നുള്ള മദർഷിപ്പിൽ ഇന്ത്യയിലും അടുത്തുള്ള രാജ്യങ്ങളിലും കൊടുക്കാനുള്ള ചരക്കുകളുണ്ടാകും. അതാത് രാജ്യങ്ങളിൽ നിന്നുള്ള ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് വന്ന് അവർക്ക് വേണ്ട സാധനങ്ങൾ കയറ്റിക്കൊണ്ട് പോകും. മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നത് വലിയൊരു നാഴികക്കല്ലാണ്. ഇത് ആഘോഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
12ന് ഇതിന്റെ ഉദ്ഘാടനവേളയിൽ പൊതുജനങ്ങൾക്ക് കപ്പലും ക്രെയിനുകളും അടുത്തുനിന്ന് കാണാം. വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് വിഴഎം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേരെ ക്ഷണിക്കും.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് പുതിയ ലോക്കേഷൻ കോഡ് അനുവദിച്ചുകിട്ടി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് ഐഎന്‍ എന്‍വൈവൈ1 ( IN NYY 1) എന്നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ലോക്കേഷൻ കോഡ്. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ വിഐഇസെഡ് (VIZ) എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്.
കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്‍റ് ഡാറ്റാ മാനേജ്മെന്‍റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന ഏജൻസി. നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ലോക്കേഷൻ കോഡാണ് ഉപയോഗിക്കുക. ഇനി ഇലക്ട്രോണിക് ഡാറ്റാ ഇന്‍റർചേഞ്ച് കോഡും കസ്റ്റോഡിയൻ കോഡും കിട്ടണം. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് ക്ലിയറൻസ് അനുവദിച്ച് കിട്ടണം. നാഷണൽ സേഫ്റ്റി ഇൻ പോർട്ട് കമ്മിറ്റി അംഗീകാരവും ഐഎസ്‌പിഎസ് കോഡും നേരത്തെ തന്നെ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: