കോട്ടയം: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കുനേരെ മകന് അതിക്രമം കാണിച്ചുവെന്ന് ആരോപിച്ച് പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിക്കാന്‍ ഉത്തരവിട്ട വൈദ്യുതി ബോര്‍ഡ് ചെയര്മാന് ബിജു പ്രഭാകറിന്റെ നടപടി പരക്കെ വിമര്‍ശനത്തിനിടയാക്കി. നിയമപരമായി നിലനില്‍ക്കാത്ത ഉത്തരവിട്ട ബിജു പ്രഭാകര്‍ കടുത്ത ചട്ടലംഘനമാണ് നടത്തിയതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളുടെ നിയമപരമായ അവകാശമാണ് വൈദ്യുതി . ബില്‍ അടക്കാതിരിക്കുകയോ വൈദ്യുതി മോഷണം തെളിയുകയോ കണക്ഷന് അപകടകരമായ നിലയില്‍ ആണെന്ന് ബോധ്യപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലല്ലാതെ വൈദ്യുതി വിച്ഛേദിക്കാന്‍ പാടില്ലെന്ന് 2003 ലെ വൈദ്യുതി നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോലും നടപടിക്രമങ്ങള്‍ പാലിച്ചു വേണം വൈദ്യുതി വിച്ഛേദിക്കാന്‍. നിയമം ഇത്തരത്തിലാണെന്നിരിക്കെ വൈദ്യുതി ജീവനക്കാരെ ആക്രമിച്ചു എന്ന് കേട്ടയുടന്‍ വൈകാരികമായി പ്രതികരിച്ച ചെയര്‍മാന്റെ നടപടി നിയമവിരുദ്ധവും അവിവേകമായി എന്നാണ് ആക്ഷേപം. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ പോലും ബാധിക്കുന്ന തരത്തില്‍ വാര്‍ത്തയാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: