കോഴിക്കോട്: രാഹുല്‍ നന്ദി വിവാദത്തില്‍ പത്രത്തിന്റെ പ്രചാരം ഗണ്യമായി കുറയാന്‍ തുടങ്ങിയതോടെ മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍ വിഭാഗം എഡിറ്റര്‍ മനോജ് കെ. ദാസിനെതിരെ രംഗത്ത് വന്നു. സ്ഥിതി അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കുലേഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ മാനേജിങ് എഡിറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.തിരുവനന്തപുരത്ത് മാത്രം 5000 പത്രം കുറഞ്ഞു.കേരളത്തിനകത്തും പുറത്തും ഗണ്യമായതോതിലാണ് പത്രത്തിന് കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി. വി. ചന്ദ്രന്‍ എഡിറ്ററെ വിളിച്ച് ക്ഷുഭീതനായി.
ഉടനെ ഡയരക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന് പി. വി. ചന്ദ്രനും മകനും ജോയിന്റ് മാനേജിങ് എഡിറ്ററുമായ പി. വി. നിധീഷും ആവശ്യപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ നന്ദി തലക്കെട്ട് കരുതി കൂട്ടിയുള്ള ഗൂഢാലോചന ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എല്‍. ഡി. എഫില്‍ നിന്ന് പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ ശ്രെയാംസ് കുമാര്‍ പക്ഷം യു. ഡി. എഫിലേക്ക് പോകാനുള്ള ഒരുക്കം നടക്കുന്നുണ്ട്. കെ. സി. വേണുഗോപാല്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവാദം ഉണ്ടാക്കിയത്.
നന്ദി രാഹുല്‍ തലക്കെട്ട് പത്രത്തിന്റെ നയം മാറ്റ പ്രഖ്യാപനമാണെന്നായിരുന്നു മനോജ് കെ.ദാസിന്റെ നിലപാട്. ബി ജെ പി അനുഭാവികള്‍ പത്രം നിര്‍ത്തിയാലും ന്യൂനപക്ഷ വരിക്കാര്‍ക്ക് ഇടയില്‍ പത്രത്തിനു സ്വീകാര്യത കൂടുമെന്നതാണ് ന്യായം. ജൂലൈ 22നു ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വീരേന്ദ്ര കുമാര്‍ അനുസ്മരണ പ്രഭാഷണത്തിലൂടെ മാതൃഭൂമി നയം മാറ്റം കൂടുതല്‍ വ്യക്തമാകുമെന്നും മനോജ് കെ ദാസ് വിശദീകരിച്ചിരുന്നു. അനുസ്മരണ പ്രഭാഷണത്തിനു അരുന്ധതി റോയിയെ പങ്കെടുപ്പിക്കാനായിരുന്നു ശ്രമം. അവരെ കിട്ടിയില്ലങ്കില്‍ ബി ജെ പി യുടെ പ്രഖ്യാപിത ശത്രുക്കളിലൊരാളെ കണ്ടെത്തുമെന്നും മനോജ് കെ ദാസ് യോഗത്തില്‍ സൂചിപ്പിച്ചിരുന്നു. സി പി എം കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്ന രണ്ടു വ്യാജ വാര്‍ത്തകളും മാനേജ്‌മെന്റ് താല്‍പര്യത്തിനു വേണ്ടി കൊടുത്തതാണെന്നും മനോജ് കെ ദാസ് വെളിപ്പെടുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശ്രേയംസ് കുമാറിനു എല്‍ഡിഎഫ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫിലേക്ക് ചാടാനുള്ള നീക്കം. കേരളത്തിലെ ലോക്‌സഭാ ഫലസൂചന പ്രകാരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡി എ ഫിനാണ് ജയസാധ്യതയെന്നും ശ്രേയംസ് കുമാര്‍ കരുതുന്നു. പത്രത്തിന്റെ നയം മാറ്റം മുതലാളിയുടെ രാഷ്‌ട്രീയ മലക്കം മറിച്ചിലിനു ശക്തിയേകാനാണെന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: