കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയര്‍ അനുസ്മരണ സമ്മേളനം 10ന് നടക്കും. അനുസ്മരണ സമ്മേളനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലു മണിക്ക് സിഎംപിആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷനാകും.
ഡോ. പി.കെ. വാരിയരെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘മായാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും കളക്ടര്‍ നിര്‍വഹിക്കും. സുഭദ്ര വാരിയര്‍ പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരനും നിരൂപകനുമായ ഡോ. പി.കെ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ആര്യവൈദ്യശാല ചീഫ് എക്‌സി. ഓഫീസര്‍ കെ. ഹരികുമാര്‍ സ്വാഗതവും അഡീ. ചീഫ് ഫിസിഷ്യന്‍ ഡോ. കെ. ബാലചന്ദ്രന്‍ നന്ദിയും പറയും.











