തിരുവനന്തപുരം: റേഷന്‍ കടകള്‍ ബുധനാഴ്ച മുതലേ ഇനി സാധാരണ പോലെ പ്രവര്‍ത്തിക്കൂ. ഈ പോസ് ക്രമീകരണത്തിനാണ് ശനിയാഴ്ച അടച്ചിട്ടത്.
ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷന്‍ കട ഉടമകളുടെ സമരം.വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം.
കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതിനാല്‍ ഈ മാസത്തെ റേഷന്‍ അഞ്ചാം തിയതി വരെ വാങ്ങാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: