തമിഴ്നാട്ടില്‍ വിഷമദ്യദുരന്തത്തില്‍ 70 പേര് കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാനോ അവിടം സന്ദര്‍ശിക്കാനോ രാഹുല്‍ ഗാന്ധി തയ്യാറായില്ല. കാരണം തമിഴ്നാട്ടില്‍ ഭരിയ്ക്കുന്നത് സ്വന്തം മുന്നണിയുടെ ഭാഗമായുള്ള സ്റ്റാലിന് ഭരിയ്ക്കുന്ന ഡിഎംകെ സര്‍ക്കാരാണ്.
രാഹുലിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം:
Just a week ago more than 70 people died in hooch tragedy in Tamilnadu, death count is increasing day by day.
Forget visiting, Rahul Gandhi didn't even tweet for them. Here he reached Hathras without any delay…
Political vulture!!!! pic.twitter.com/ce69AVbOTy
— 💪🎭..Rai ji..💪🎭 (@Vinod_r108) July 5, 2024
70 പേര് മരിച്ച വിഷമദ്യദുരന്തത്തില്‍ രാഹുല്‍ ഗാന്ധി ഓടിയെത്താത്തതിനെ നിര്‍മ്മല സീതാരാമന് പരിഹസിച്ചിരുന്നു. എവിടെപ്പോയി രാഹുല്‍ ഗാന്ധി എന്നായിരുന്നു അവരുടെ ചോദ്യം. ഈ ദുരന്തത്തില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല എന്നതാണ് കഷ്ടം.
അതേ സമയം യുപിയിലെ ഹഥ് റാസിലെ ബോലെ ബാബയുടെ സത്സംഗവേദിയില്‍ തിക്കിലും തിരക്കിലും പെട്ട് 110 പേര് കൊല്ലപ്പെട്ടിരുന്നു. അവിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓടിയെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരിഹാസം ഉയരുകയാണ്.
ഭോലെ ബാബയുടെ സത് സംഗത്തിലുണ്ടായ തിക്കും തിരക്കും മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന സംശയം അന്വേഷണോദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ട്. ഇതിന് പിന്നില്‍ ബാബയും ഒരു പ്രതിപക്ഷ രാഷ്ട്രീയനേതാവും കൈകോര്ത്തിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇന്ത്യയിലിപ്പോള്‍ പല രീതികളില്‍ ദുരന്തം സൃഷ്ടിച്ച് മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ ജനാഭിപ്രായം സ്വരൂപിക്കാനുള്ള ശ്രമം ഇന്ത്യാമുന്നണി നടത്തുന്നതായി ആരോപണം ഉയരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: