കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ എംബിഎ, എം.കോം ഓണ്‍ലൈന്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ചേരാം.
രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണംവരെ ഓണ്‍ലൈനിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ എത്തേണ്ടതില്ല. വിദ്യാര്‍ത്ഥികളുടെ സൗകര്യവും സമയക്രമവും അനുസരിച്ച് പഠിക്കാം.
യുജിസി അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് അന്‍പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് എംബിഎക്ക് അപേക്ഷിക്കാം. നാലു
സെമസ്റ്ററുകളിലായി നടത്തുന്ന പ്രോഗ്രാമിന് സെമസ്റ്ററിന് 20000 രൂപയാണ് ഫീസ്.
യുജിസി അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബികോം, ബിബിഎ, ബിബിഎം എന്നിവ നേടിയവര്‍ക്ക്
ഓണ്‍ലൈന്‍ എം.കോമിന് ചേരാം. സെമസ്റ്ററിന് 20000 രൂപയാണ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: