കൊച്ചി: ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് പുരസ്കാരത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറം അര്‍ഹനായി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്.
എറണാകുളം അവന്യൂ റീജന്റ് ഹോട്ടലില്‍ ഈ മാസം ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് നല്കി ആദരിക്കും. പത്ര, ദൃശ്യ, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും.
ജനം ടിവിയിലെ ബീന റാണിയും (വിനോദ വാര്‍ത്തകളിലെ മികവ്), ജിജീഷ് കരുണാകരനും (റിപ്പോര്‍ട്ടിങ്ങിലെ മികവ്) പുരസ്കാരത്തിന് അര്‍ഹയായി. ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് രൂപം നല്കിയ ‘പ്രൊജക്ട് ഇന്‍ഡിവുഡ്’ പദ്ധതിയുടെ ഭാഗമാണ് ഇന്‍ഡിവുഡ് എക്സലന്‍സ് പുരസ്കാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക