തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗത്തിലെ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ഹണി വ്യാജ രേഖയുണ്ടാക്കിയതായി പരാതി.
സെക്രട്ടേറിയറ്റിലെ ആക്രി സാധനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പുറത്തു കൊണ്ടുപോയി വില്‍ക്കാന്‍ ഈ ഉേദ്യാഗസ്ഥന്‍ കൂട്ടുനിന്നുവെന്നാണ് ആരോപണം.
ദിവസ വേതനക്കാരായ ജീവനക്കാരെ മറയാക്കി ലക്ഷങ്ങളാണ് ആക്രി കച്ചവടത്തില്‍ കൂടി കൈമറിഞ്ഞത്. ഇടതു സംഘടനാ നേതാവിന്റെ താല്പര്യ പ്രകാരമാണ് ദിവസ വേതനത്തില്‍ ഒരാളെ നിയമിച്ചതെന്നും ഈ ദിവസ വേതനക്കാരനാണ് ആക്രി കടത്തുന്നതും പണം വാങ്ങുന്നതുമെന്നാണ് ആക്ഷേപം.
കരമനയില്‍ ആക്രി കച്ചവടം നടത്തുന്ന വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ഉത്തരവ് തയാറാക്കിയാണ് ആക്രി സാധനങ്ങള്‍ കടത്തിയിരുന്നത്.
ഗവര്‍ണറെ പൊതുനിരത്തില്‍ ഭീഷണിപ്പെടുത്തി പ്രകോപനമുദ്രാവക്യം വിളിച്ചതിനെതിരെയും ഹണിക്കെതിരെ പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി വേണ്ട എന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരില്‍ നിന്നുള്ള പൂര്‍ണ പിന്തുണ എപ്പോഴും ഇദ്ദേഹത്തിനുണ്ട്. ഇതാണ് അഴിമതിക്കും വ്യാജ രേഖകള്‍ ചമയ്‌ക്കുന്നതിനും കാരണമെന്നും ആരോപണമുണ്ട്.
ഇടതു സംഘടനയ്‌ക്കെതിരെ കടുത്ത അമര്‍ഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്. ഇടതു സംഘടനയ്‌ക്കുള്ളിലെ ഗ്രൂപ്പു തര്‍ക്കമാണ് ഈ വിവരങ്ങള്‍ പുറത്തു വരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: