ഇന്ത്യ അവരുടെ ധനകമ്മി ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനമായി ചുരുക്കിയാല്‍ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് (എസ് ആന്റ് പി). അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിച്ചേക്കുമെന്നും എസ് ആന്റ് പിയ്ക്ക് പ്രതീക്ഷ.
സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സിന്റെ ആഗോള റേറ്റിംഗ് ഡയറക്ടറായ യീഫാന്‍ ഫുവ ആണ് ഈ അഭിപ്രയപ്രകടനം നടത്തിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് എന്നത് കടം തിരിച്ചടക്കാനുള്ള ആ രാജ്യത്തിന്റെ കഴിവിനെയാണ് പ്രവചിക്കുന്നത്, ഒരു രാജ്യം കടമെടുത്താല്‍ വീഴ്ച വരുത്താന്‍ എത്രത്തോളം സാധ്യതയുണ്ട് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്രവചനം .ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും വിദേശക്കടം ലഭിയ്ക്കും. അത് രാജ്യത്തിന്റെ ആഗോള വളര്ച്ചാസ്വപ്നങ്ങള്ക്ക് കരുത്ത് പകരും.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ സാമ്പത്തികപ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ അപാരവളര്‍ച്ച പ്രകടിപ്പിച്ച് വളരുകയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്നാണ് ലോകബാങ്കും ഐഎംഎഫും ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. അതിനിടയിലാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് ഇന്ത്യയുടെ മേല്‍ പ്രതീക്ഷ പുലര്‍ത്തുന്ന പ്രസ്താവനയുമായി വന്നിരിക്കുന്നത്.
2023-24ല്‍ ഇന്ത്യയുടെ ധനകമ്മി ആകെ ജിഡിപിയുടെ 5.63 ശതമാനമായിരുന്നു. സര്‍ക്കാരിന്റെ വരുമാനത്തിലും ചെലവിലും ഉള്ള വ്യത്യാസമാണ് ആ സര്‍ക്കാരിന്റെ ധനകമ്മി. ഈ സാമ്പത്തിക വര്‍ഷം, 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലത്ത് ഇന്ത്യയുടെ ധനകമ്മി 5.1 ശതമാനമാക്കി ചുരുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 2025-26 കാലഘട്ടത്തില്‍ ഈ ധനകമ്മി 4.5 ശതമാനമാക്കി ചുരുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
2024 മെയ് മാസത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി ആക്കി നിലനിര്‍ത്തിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് സുസ്ഥിരം എന്നതില്‍ നിന്നും പോസിറ്റീവാക്കി ഉയര്‍ത്തിയിരുന്നു. ഇന്ത്യ സുസ്ഥിരമായ ഒരു ദീര്‍ഘകാല വളര്‍ച്ചാസാധ്യത നിലനിര്‍ത്താവുന്ന രീതിയില്‍ ഇന്ത്യയുടെ നയങ്ങളില്‍ സുസ്ഥിരത പാലിക്കുമെന്നും ആഴത്തിലുള്ള ധനകാര്യ പരിഷ്കാരങ്ങള്‍ വരുത്തുമെന്നും ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നിക്ഷേപമിറക്കുമെന്നും ഉള്ള പ്രതീക്ഷയാണ് ഈ കാഴ്ചപാട് മാറ്റിയതിന് പിന്നില്‍.
ഇനിയും ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് നിര്‍ദേശിക്കുന്ന രീതിയില്‍ ധനകമ്മി പിടിച്ചുനിര്‍ത്തിയാല്‍ വലിയ വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ ഏകദേശം എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗവും അടിസ്ഥാനസൗകര്യവികസനവും ആണ് അതിന് കാരണം. ഇടക്കാലത്തേക്ക് ഇന്ത്യയുടെ വളര്‍ച്ച ഏഴ് ശതമാനമായി നിലനില്ക്കും. അടിസ്ഥാനസൗകര്യമേഖലയിലെ ഞെരുക്കങ്ങള്‍ ഇല്ലാതാക്കിയാല്‍ ഇന്ത്യയ്ക്ക് സുഗമമായി വളരാന്‍ സാധിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ച മാത്രമേ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് ഇന്ത്യയുടെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.
ഏഷ്യന്‍ മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യയുടേതാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് മുഖ്യസാമ്പത്തികവിദഗ്ധന് ലൂയിസ് കൂയിജ്സ് പറയുന്നു. കോവിഡിന്റെ കരിനിഴല്‍ മറികടന്ന് അതിവേഗത്തില്‍ ഇന്ത്യ വളരുകയാണെന്നും ലൂയിസ് കൂയിജ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: