Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ സെബിക്ക് അധികാരമില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആന്‍ഡേഴ്സന്‍; അദാനിയെ നശിപ്പിക്കാന്‍ അധികാരമുണ്ടോ?

അദാനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സന് സെബി (സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ സെബിക്ക് അതിന് നിയമപരമായ അധികാരമില്ലെന്ന് ആന്‍ഡേഴ്സണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 11:03 pm IST
in Business

അദാനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സന് സെബി (സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍സെബിക്ക് അതിന് നിയമപരമായ അധികാരമില്ലെന്ന് ആന്‍ഡേഴ്സണ്‍. ഇന്ത്യയിലെ ഒരു കമ്പനിയെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി നശിപ്പിക്കാന്‍ ആന്‍ഡേഴ്സന് എന്ത് നിയമാധികാരമാണ് ഉള്ളത് എന്ന മറുചോദ്യത്തിന് മറുപടിയില്ല താനും. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിക്ക് ചോദ്യം ചെയ്യാവുന്ന നിയമപരമായ അധികാരപരിധിക്ക് പുറത്താണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യ-ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമെന്നാണ് ആന്‍ഡേഴ്സന്റെ അവകാശവാദം. ആന്‍ഡേഴ്സന്റെ ഈ വാദത്തിനെതിരെ നിയമവശങ്ങള്‍ തേടുകയാണ് സെബി ഇപ്പോള്‍.

ഏറ്റവും രസകരം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഡാലോചനക്കാരന്‍ ആന്‍ഡേഴ്സനും വേണ്ടി വാദിക്കാന്‍ ഇവിടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുങ്ങി നില്‍ക്കുകയാണ്. ആന്‍ഡേഴ്സനെതിരെ സംസാരിക്കുന്ന സെബിക്ക് വേണ്ടി കയ്യടിക്കാന്‍ അവര്‍ ആരുമില്ല.

2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ നിന്നും ലാഭം കൊയ്യാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവര്‍ക്ക് ബന്ധമുള്ള കിംഗ് ഡന്‍ കാപിറ്റല്‍ എന്ന യുഎസിലെ ധനകാര്യ സ്ഥാപനത്തെ അദാനി ഓഹരികളില്‍ ഷോര്‍ട് സെല്ലിംഗ് നടത്തി കോടികള്‍ കൊയ്യാന്‍ സഹായിക്കുകയും ചെയ്തു. പക്ഷെ ഏറ്റവും തമാശ അദാനി ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്താന്‍ കിംഗ് ഡന്‍ കാപിറ്റല്‍ ഇന്ത്യയിലെ കൊടക് മഹീന്ദ്ര ബാങ്കിനെ മറയാക്കി ഉപയോഗിച്ചു എന്നതാണ് വലിയ ഗൂഡാലോചന.

ഈ വിപണിയില്‍ ഏറെ സത്യസന്ധമായി നില്‍ക്കുന്ന ബിസിനസുകാരനാണ് കൊടക് മഹീന്ദ്രബാങ്കിന്റെ പ്രധാന ഉടമയായ ഉദയ് കൊടക്. അദ്ദേഹത്തിന്റെ മേലാണ് ഇപ്പോള്‍ അദാനി ചെളിവാരിയെറിഞ്ഞിരിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗിന്റെ ആന്‍ഡേഴ്സന് നല്കിയ 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ കിംഗ് ഡന്‍ കാപിറ്റലിന്റെ ഉടമ മാര്‍ക് കിംഗ് ഡനെയും സെബി പ്രതിസ്ഥാനത്ത് നിര്‍ത്തിയതോടെ ആന്‍ഡേഴ്സന്‍ അങ്കലാപ്പിലായിരിക്കുകയാണ്. എന്തായാലും കൊടകിനെ തകര്‍ക്കാനുള്ള ആന്‍ഡേഴ്സന്റെ ശ്രമത്തെ ഇന്ത്യയിലെ ഓഹരി വിപണി പൊളിച്ചടുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ ഉയരുകയാണ്. മാത്രമല്ല, മാര്‍ക് കിംഗ് ഡന്റെ സ്ഥാപനമായ കിംഗ് ഡന്‍ കാപിറ്റലിന് ആന്‍ഡേഴ്സന്റെ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന് ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നാണ് ഉദയ് കൊടക് പറയുന്നത്.

ഇന്ത്യന്‍ ഓഹരിവിപണിയില്‍ പണം മുടക്കാനും ഇന്ത്യയില്‍ പണം നിക്ഷേപിക്കാനും വിദേശ ഇന്ത്യക്കാരെ സഹായിക്കാന്‍ വേണ്ടി കൊടക് മഹീന്ദ്ര ഇന്‍വെസ്റ്റ് മെന്‍റ് ലിമിറ്റഡ് ഉണ്ടാക്കിയ കമ്പനിയാണ് മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഏറ്റവുമധികം സര്‍ക്കാരിനെ ക്രൂശിച്ച് രംഗത്ത് വന്നത് രാഹുല്‍ഗാന്ധിയും ജയറാം രമേശുമാണ്. ഇവര്‍ ജോര്‍ജ്ജ് സോറോസിന്റെ ശൃംഖലയില്‍പ്പെട്ട ഇന്ത്യയുടെ പ്രതിനിധികളാണോ എന്ന് നേരത്തെ മുതലേ വിമര്‍ശനമുണ്ട്. രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ വിദേശ യാത്ര എന്ന പേരില്‍ പോകുന്നത് ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില വ്യക്തികളെ രഹസ്യമായി കൂടിക്കാഴ്ച നടത്താനാണെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ സെബി 46 പേജുള്ള കാരണം കാണിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഹിന്‍ഡന്‍ബര്‍ഗ് ഉടമ ജോര്‍ജ്ജ് ആന്‍ഡേഴ്സന്‍ അസ്വസ്ഥനാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ കൊടക് ബാങ്കിനെക്കൂടി ഈ വിവാദത്തില്‍ വലിച്ചിടുകയാണ്.

അദാനി ​ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനാണ് ഹിൻഡബർ​ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന് 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ്. സെബി അയച്ചത്. സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തത് എന്ന മറുചോദ്യം ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന്റെ ശ്രമം. കൊടക് അവരുടെ ഇന്‍റര്‍നാഷണല്‍ ഫണ്ടായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര‍്ട് സെല്ലിംഗ് നടത്തിയതെന്നും നാഥന്‍ ആന്‍ഡേഴ്സന്‍ ആരോപിച്ചു.കിംഗ് ഡന്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ് മെന്‍റിന്റെ ഒരു ഉപകമ്പനിയായ കിംഗ് ഡന്‍ ഓഫ് ഷോര്‍ മാസ്റ്റര്‍ ഫണ്ട് വഴിയാണ് കൊടക് മഹീന്ദ്ര ഇന്‍വെസ്റ്റ് മെന്‍റ് ലിമിറ്റഡുമായി ബന്ധപ്പെട്ട മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴി അദാനിയുടെ ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത്. ഇതാണ് ആന്‍ഡേഴ്സന്റെ മറ്റൊരു ചതി.

ഇപ്പോള്‍ ഇന്ത്യയിലെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ആന്‍ഡേഴ്സന്‍ നടത്തിയ വ്യാജമായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി സെബി ചോദിച്ചപ്പോള്‍ സെബിക്ക് അതിന് അധികാരമില്ലെന്നും താന്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും ഉള്ള മറുപടിയാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആന്‍ഡേഴ്സന്‍ നിരത്തുന്നത്. അതായത് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന് ഇന്ത്യയിലെ ഒരു കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ നിയമാധികാരമുണ്ട്, എന്നാല്‍ വ്യാജആരോപണങ്ങളാണ് നാഥന്‍ ആന്‍ഡേഴ്സന്‍ ഉയര്‍ത്തിയതെന്ന് 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ സെബി അക്കമിട്ട് നിരത്തിയപ്പോള്‍ ആന്‍ഡേഴ്സന്‍ പറയുന്നു സെബിക്ക് തന്നെ ചോദ്യം ചെയ്യാന്‍ നിയമാധികാരമില്ലെന്ന്. ഈ തൊടുന്യായം ചെലവാകില്ല. സെബി ഹിന്‍ഡന്‍ബര്‍ഗിനും അതിന്റെ ഉടമ ആന്‍ഡേഴ്സനും എതിരെ പഴുതടച്ചുള്ള നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് പുരപ്പുറത്ത് കയറി നിന്ന് ബഹളമുണ്ടാക്കിയ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും സുപ്രീംകോടതിയിലെ മോദി വിരുദ്ധ ലോബിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും അഭിഷേക് മനു സിംഘ് വിയും അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയുന്നില്ല.

Tags: shortsellingKingdon capitalAdaniGautam adaniHindenburg researchSEBIKotakbankMark kingdonanderson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.