Kerala

ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന്‍ എസ് എഫ് ഐ വളര്‍ന്നിട്ടില്ലെന്ന് എഐഎസ്എഫ്

എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ ചൊല്ലി സിപിഎം- സിപിഐ വാക് പോര് നടക്കവെയാണ് എഐഎസ്എഫ് രംഗത്ത് വരുന്നത്

Published by

തിരുവനന്തപുരം: എസ് എഫ് ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പിന്‍തുണയുമായി എ ഐ എസ് എഫ്.

ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന്‍ എസ് എഫ് ഐ വളര്‍ന്നിട്ടില്ലെന്ന് എഐഎസ്എഫ് പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമര്‍ശനങ്ങളോടുള്ള എസ്എഫ്‌ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്‌ട്രീയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്.

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ വിലയിരുത്തി തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള പക്വത കാട്ടണം. എന്നാല്‍ അതില്ലാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്‌ഐയെന്നും എഐഎസ്എഫ് നേതാക്കള്‍ വിമര്‍ശിച്ചു.

എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ ചൊല്ലി സിപിഎം- സിപിഐ വാക് പോര് നടക്കവെയാണ് എഐഎസ്എഫ് രംഗത്ത് വരുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by