മലപ്പുറം: എടപ്പാളില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളെ സിഐടിയുക്കാര്‍ ആക്രമിച്ചു. മുഴുവന്‍ കൂലിയും കൊടുക്കാമെന്ന് കെട്ടിടമുടമയും കരാറുകാരനും പറഞ്ഞിട്ടും അംഗീകരിച്ചില്ല.
സിഐടിയുക്കാര്‍ ആക്രമിച്ചപ്പോള്‍ ഭയന്നോടിയ തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി അഞ്ചാംനിലയില്‍നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ചാടിയ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്റെ രണ്ട കാലുകളും ഒടിഞ്ഞു. ഫയാസ് ഷാജഹാന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നടന്നത് ക്രൂരമര്‍ദനമാണെന്ന് കരാറുകാരന് പറഞ്ഞു. സിഐടിയുക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാര്‍ ആക്രമിച്ചത്. രാത്രി സിഐടിയുക്കാര്‍ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വച്ച് ലോഡിറക്കിയതെന്നും കരാറുകാരന് പറഞ്ഞു.
അതേസമയം തൊഴിലാളികളെ ആക്രമിച്ചിട്ടില്ലെന്നാണ് സി ഐ ടി യുവിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: