തിരുവനന്തപുരം: നോവലിസ്റ്റ് ഒ.വി.വിജയനെ വിമര്‍ശിച്ച് എഴുത്തുകാരന് ബെന്യാമിന്. ഒ.വി. വിജയന് അന്ധമായ ജൂതപക്ഷപാതിയാണെന്നതായിരുന്നു ഒരു വിമര്‍ശനം. ഒ.വി. വിജയന് ഒരു കാല്പനിക കമ്മ്യൂണിസ്റ്റായിരുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഹിന്ദുപക്ഷപാതിയായിരുന്നു ഒ.വി.വിജയന് എന്നതായിരുന്നു ബെന്യാമിന് ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനം.
ഇങ്ങിനെ വിജയനെ വിമര്‍ശിച്ചതുകൊണ്ട് താങ്കള്‍ അതിനേക്കാള്‍വലിയ എഴുത്തുകാരനാകും എന്നത് വെറും വ്യാമോഹം മാത്രമാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ബെന്യാമിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ഒ.വി. വിജയന്റെ 95ാം ജന്മവാര്ഷിക ദിനത്തിലായിരുന്നു ബെന്യാമീന്റെ ഈ വിമര്‍ശനം.ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം എന്നീ നോവലുകള്‍ ഇതിഹാസരചനകളാണ്. ആ രചനകളുടെ നാലയലത്ത് വരാന്‍ കഴിയുമോ ബെന്യാമിന് എന്നാണ് മറ്റൊരു ചോദ്യം.
ഒ.വി.വിജയനെ പുതിയ കൗമാര തലമുറയ്ക്ക് അറിയില്ലായിരിക്കാം. ബെന്യാമീന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എന്തായിരിക്കാം ഇവര്‍ ധരിയ്ക്കുക? വിജയന് ജൂതന്മാരെ അന്ധമായി പിന്തുണയ്ക്കുന്ന ഒരു എഴുത്തുകാരന് എന്നല്ലേ? വിജയനെപ്പോലെ ചരിത്രം ഇത്രമേല്‍ അഗാധമായി പഠിച്ചെഴുതിയ ഒരാള്‍ അങ്ങിനെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ എഴുതിയുട്ടുണ്ടെങ്കില് അതിന് തക്കതായ കാരണവും ഉണ്ടായിരുന്നു.
ബെന്യാമീനെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഈയിടെ നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അഭയമുള്ളതിനാല് ഇതൊന്നും കേരളത്തില്‍ ചര്ച്ചാവിഷയമാകുന്നുമില്ല.
ബെന്യാമിനെതിര ജോമോന് പുത്തന്‍പുരയ്ക്കല്‍ എഴുതിയ വിമര്‍ശനത്തിന്റെ ഒരു ഭാഗം:
ആടുജീവിതം നോവൽ- ബെന്യാമിൻെറ അടിമുടി തട്ടിപ്പു പുറത്തു വരുന്നു. ബെന്യാമിൻെറ ആടുജീവിതം നോവൽ പ്രസിദ്ധീകരിച്ചത് തൃശ്ശൂർ ഗ്രീൻ ബുക്സാണ്. 2008 ഓഗസ്ററിലാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്. രണ്ടാം പതിപ്പ് 2021 ജനുവരിയിലും. ഈ വിവരങ്ങളെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻെറ കവറിൻെറ മുൻ പേജിൽ 2,00,000 കോപ്പികൾ പ്രിൻ്റ് ചെയ്തുവെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പുസ്തകത്തിന്റെ പിൻകവറിൽ 2,00,000 കോപ്പികൾ വിററഴിച്ചു എന്നാണ് പറയുന്നത്. ഈ പുസ്തകം ഗ്രീൻബുക്സ് പ്രിൻറു ചെയ്യിപ്പിച്ചത് എറണാകുളത്തെ ഡോൺ ബോസ്കോ പ്രസ്സിലാണ്. 2 ലക്ഷം കോപ്പികൾ പ്രിൻ്റ് ചെയ്ത് വിൽപ്പന നടത്തിയെന്ന് പറയുമ്പോൾ കേരള ചരിത്രത്തിൽ ഒരു പുസ്തകവും ഇത്രയും കോപ്പികൾ വിറ്റഴിച്ചിട്ടില്ലെന്ന് വായനക്കാരെ തെററിദ്ധരിപ്പിക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. ഇതൊരു ഒന്നൊന്നര തളളാണോയെന്ന് പരിശോധിക്കാൻ ഒരു എളുപ്പ മാർഗമുണ്ട്. 2 ലക്ഷം കോപ്പികൾ ഡോൺ ബോസ്കോ പ്രിൻ്റ് ചെയ്തതിന് 18 ശതമാനം വെച്ച് ലക്ഷക്കണക്കിന് രൂപ സർക്കാരിന് ഡോൺ ബോസ്കോ പ്രസ്സുകാരൻ GST വെട്ടിച്ചിട്ടുണ്ടോയെന്ന് GST കമ്മീഷന് പരാതി കൊടുത്താൽ കാര്യത്തിന് തീരുമാനമാകും. മാത്രമല്ല നോവലിസ്ററ് ബെന്യാമിൻ ലക്ഷക്കണക്കിന് രൂപയുടെ റോയൽറ്റി ഇനത്തിൽ ഇൻകം ടാക്സ് അടച്ചോ എന്നും കൂടി പരിശോധിക്കേണ്ടതാണ്.
സഞ്ചാരിയും ഗ്രന്ഥകാരനും പാക്കിസ്ഥാൻ മുൻ U N അംബാസിഡറുമായ മുഹമ്മദ് അൻസാദിൻെറ ‘ദി റോഡ് ടു മെക്ക’എന്ന നോവലിൻെറ കോപ്പിയടിയാണ് ബെന്യാമിൻെറ ആടുജീവിതം എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇംഗ്ളീഷ് പുസ്തകത്തിന്റെ കോപ്പിയടിയല്ലായെന്ന് സ്ഥാപിക്കാൺ വേണ്ടി നജീബ് ആടുകളുമായി ലെെംഗീക വേഴ്ച നടത്താറുണ്ടെന്നാണ് ബെന്യാമിൻ നോവലിൽ പറയുന്നത്.1954 ലാണ് ‘ദി റോഡ് ടു മെക്ക’ പുസ്തകം ഇറങ്ങിയത്. നജീബിൻെറ മരുഭൂമിയിലെ അനുഭവകഥയാണെന്നാണ് ആടുജീവിതം സിനിമയുടെ പ്രമോഷന് വേണ്ടി ബെന്യാമിൻ നജീബിനെ കൊണ്ട് പറയിപ്പിക്കുന്നത്. ആടുജീവിതം സിനിമ ആയപ്പോൾ പ്രമോഷനു വേണ്ടി ന്യൂസ് ചാനലുകൾക്ക് മുൻപിലും ഓൺലെെനുകൾക്കു മുൻപിലും ആടുജീവിതം നോവലല്ല ഒറിജിനൽ ജീവിത കഥയാണെന്ന് പറയാൻ വേണ്ടി രംഗത്തിറക്കിയ സംവിധായകൻ ബ്ലെസ്സി, ബെന്യാമിൻ, നജീബ് എന്നിവർ പരസ്പരവിരുദ്ധമായ വിവരങ്ങളും നുണയും പറഞ്ഞത് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.
ജന്മഭൂമിയില് ജോമോന് പുത്തന്‍പുരയ്ക്കല്‍ എഴുതിയ ലേഖനം
ഫ്രോഡുകളുടെ കൂടാരമായി മാറിയിരിക്കുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തണലില്‍ പിടിച്ചുനില്‍ക്കുന്ന ഇടത് സാഹിത്യലോകം. ബെന്യാമിനെ വിമര്‍ശിച്ചുകൊണ്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍ ജന്മഭൂമിയില് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘ആടുജീവിതം’ പിടിക്കപ്പെടാത്ത മറ്റൊരു ‘ദീപയടി’ എന്നാണ്. ഇതില്‍ ;ബെന്യാമിന്റെ മുഴുവന്‍ പുസ്തകങ്ങളും മുടിനാരിഴകീറി പരിശോധിക്കണമെന്ന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ ആവശ്യപ്പെടുന്നു.
കോമ്രേഡ് ബെന്യാമിന്റെ ആടുജീവിതത്തിന് മുഹമ്മദ് അസദിന്റെ ദി റോഡ് ടു മെക്കയുമായുള്ള സാമ്യം വെളിപ്പെടുത്തുന്നു
സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താന്റെ മുൻ യുഎൻ അംബാസഡറുമായ മുഹമ്മദ് അസദിന്റെ The Road to Mecca (മക്കയിലേക്കുള്ള പാത) എന്ന പ്രശസ്ത ഗ്രന്ഥത്തിൽ നിന്നാണ് അദ്ദേഹം ഈ കോപ്പിയടി നടത്തിയതെന്ന് ഇവ രണ്ടും തുലനം ചെയ്യുമ്പോൾ വായനക്കാർക്ക് ബോധ്യപ്പെടും. ആടുജീവിതത്തിനു വായനക്കാർ ഏറിയതു അതിന്റെ സാഹിത്യമൂല്യം കൊണ്ടല്ല. മറിച്ച്, നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകൾ ആ പുസ്തകത്തിൽ വിവരിക്കുന്നത് കൊണ്ടാണ്. അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണത്തോടെയും. ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നത് കൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ശരിയാണ് , പരകായ പ്രവേശം നടന്നിട്ടുണ്ട്.
അത് Road to Mecca യിൽ നിന്നും ആടുജീവിതത്തിലേക്കാണെന്ന് മാത്രം.
ഒരേ രീതിയിൽ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം. Road to Mecca യിലെ യാത്രാ വിശദീകരണം ബെന്യാമിൻ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിനെ തെറ്റുപറയാൻ പറ്റില്ലായിരുന്നു. ഒരു എഴുത്തിന്റെ സാഹിത്യം അതേ രീതിയിൽ മൊഴിമാറ്റി എഴുതുന്നത് വിവർത്തനകൃതിയിൽ പെടും. എന്നാൽ അതിനുള്ള അവാർഡല്ല അദ്ദേഹം സ്വന്തമാക്കിയത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ് ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയില്ല.
ഞങ്ങൾ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് നിങ്ങളാണ് ബെന്യാമിൻ . ആരെ പൊട്ടന്മാരാക്കാനാണ് നിങ്ങൾ മൗനം പാലിച്ചിരിക്കുന്നത് .കുറഞ്ഞ പക്ഷം സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു കൊടുക്കാനുള്ള മര്യാദയെങ്കിലും താങ്കൾ കാണിക്കണം . കഴിവുള്ളവർക്കുള്ളതാണ് അക്കാദമി അവാർഡ്. താങ്കളെ പോലുള്ള കോപ്പിയടിക്കാർക്കുള്ളതല്ല.
ദീപയടിയുടെ രണ്ട് ഉദാഹരണങ്ങൾ പറയാം.
ഒന്ന് –
(ആട് ജീവിതം പേജ് നമ്പർ 178 & 179)
ഇബ്രാഹിം എന്റെ അരികിലിരിക്കുകയാണ്. അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്. അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്. ആർത്തിയോടെ ഞാൻ വായ തുറന്നു. അതിൽ നിന്ന് ഒരുതുളളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു. നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ. അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു . അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു. അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു. അവൻ പിന്നെയും പോയി തുണി നനച്ചുവന്നു. നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി. നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് ആ നനവ് എന്റെ വയറ്റിലെത്തിയത്. പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായിവ ളരുന്നതും.
(The Road to Mecca. പേജ് നമ്പർ 30)
I feel something burning cold like ice and fire,on my lips and see a bearded bedouin face bent over me, his hand pressing a dirty moist rag against my mouth.The man’s other hand is holding an open waterskin. I make an instinctive move towards it, but thr bedouin gently pushes my hand back, dunks the rag in to the water again and again presses few drops on to my lips. I have to bite my teeth together to prevent the water from burning my throat; but the beduin pries my teeth apart and again drops some water in to my mouth. It is not water: it is molten led. Why are they doing this to me? I want to run away from the torture, but they hold me back, the devils….My skin is burning. My whole body is in flames. Do they want to kill me? O, if only I had the strength to get hold of my rifle to defend myself! But they donot even let me rise: they hold me down to the ground and pry my mouth open again and drip water in to it, and I have to swallow it- and, strangely enough, it does not burn as fiercely as a moment ago- and, the wet rag on my head feels good and….
ദീപയടി – 2
(The Road to Mecca. പേജ് നമ്പർ 13)
Then again, there is loneliness in steppes overcome Ьу а sun without mercy; patches of hard, yellow grass and leafy bushes that crawl over the ground with snaky branches offer we1come pasture to your dromedaries; а solitary acacia tree spreads its branches welcome pasture against the steel-blue sky; from between earth mounds and stones appears, eyes darting right and left, and then vanishes like а ghost, the gold-skinned lizard which, they say never drinks water.
(ആട് ജീവിതം. പേജ് നമ്പർ 163)
മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും…………പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക……..ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.
കോമ്രേഡ് ബെന്നിയുടെ മുഴുവൻ പുസ്തകങ്ങളും മുടിനാരിഴകീറി പരിശോധിക്കണം. അവയെ ലോകത്തിന്റെ മുക്കിലും മൂലയിലുമായി ഇറങ്ങിയ സാധ്യമായ എല്ലാ കൃതികളോടും തുലനം ചെയ്യണം.
മലയാള സാഹിത്യത്തിലെ കപട മുഖങ്ങളെ ഒന്നൊന്നായി പൊതുമധ്യത്തിൽ കൊണ്ടുവരണം. മുഖം മൂടി അഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: