തൃശൂര്‍: ആരെയും അധികം പുകഴ്ത്തുന്ന ശീലമില്ലാത്ത സുരേഷ് ഗോപി പക്ഷെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനുമേല്‍ അഭിനന്ദനം ചൊരിഞ്ഞു. തൃശൂരിലെ ബിജെപി പ്രവര്‍ത്തകരുടെ ഇതിന് മുന്‍പൊന്നുമുണ്ടാകാത്ത തരത്തിലുള്ള ഏകോപനം കൃത്യമായി നടത്തിയെന്നായിരുന്നു അനീഷ് കുമാറിന് സുരേഷ് ഗോപിയില്‍ നിന്നും ലഭിച്ച പ്രശംസ.
“ഒരു വോട്ടുപോലും പാഴാക്കാതെ നടന്നു എന്നതിന് ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. ചില സാധ്യമായ ന്യായവഴികളെക്കുറിച്ച് എന്തൊക്കെ അനീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വന്തം വീട്ടില്‍പോകാന്‍ പോലും അനുവദിക്കാതെ ഞാന്‍ പീഡിപ്പിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം സഹിച്ചു. ഇത് അനുകരിക്കപ്പെടേണ്ടതാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.”- സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ നേതൃയോഗത്തിലായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ അഭിനന്ദനം.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവറിയിച്ച കരുവന്നൂര്‍ നടത്തത്തില്‍ സുരേഷ് ഗോപിയോടൊപ്പം നിഴല്‍ പോലെ അനീഷ് ഉണ്ടായിരുന്നു. ഇതോടെ സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റിക്ക് വിറളി പിടിച്ചു. സ്ഥിരം അക്രമങ്ങളില്‍ ഉള്‍പ്പെടുന്ന ക്രിമിനലുകള്‍ക്കെതിരെയുള്ള 107ാം വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകാണ് പിണറായിയുടെ പൊലീസ്. എന്തിനെന്ന് കേസെടുത്തു എന്ന് പറയാന്‍ കൂട്ടാക്കാതെ മുകളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് എന്ന് മാത്രമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പറയുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം, സിപിഎം കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്, കരുവന്നൂരിലെ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് കരുവന്നൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര തുടങ്ങി അനീഷ്കുമാറിനെതിരെ ഒട്ടേറെ അമര്‍ഷങ്ങള്‍ സിപിഎമ്മില്‍ പുകയുന്നുണ്ട്. കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: