ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വര കുടുംബമായ അംബാനി കുടുംബത്തിന്റെ അനന്തരാവകാശികളിലൊരാളായ അനന്ത് അംബാനി തന്റെ വിവാഹാഘോഷങ്ങളിലൂടെ ഇപ്പോൾ വലിയ കയ്യടിയും ലോക ശ്രദ്ധയുമാണ് നേടുന്നത്. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പിന്തുടർന്ന് കൊണ്ട് ഇന്ത്യയിൽ തന്നെ വെച്ച തന്റെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും നടത്തി കൊണ്ടാണ് ഈ കോടീശ്വര പുത്രൻ ഇന്ത്യൻ ജനതയുടെ കയ്യടി നേടിയെടുക്കുന്നത്. വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ ഗുജറാത്തിലെ സാംസ്‌കാരിക നഗരങ്ങളിലൊന്നായ ജാംനഗറിലും വിദേശ നഗരമായ ഇറ്റലിയിലും നടത്തിയപ്പോൾ, ഏറ്റവും പ്രധാനപ്പെട്ട വിവാഹച്ചടങ്ങുകൾ എല്ലാം തന്നെ ഇന്ത്യയിൽ വെച്ച് നടത്താൻ അനന്ത് തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ‘വെഡ് ഇൻ ഇന്ത്യ’ ക്യാമ്പയിന് ശ്കതി പകർന്നു കൊണ്ടാണ് അനന്ത് അംബാനിയുടെ ഈ തീരുമാനം എത്തിയത്. വലിയ കല്യാണങ്ങളും ആഘോഷങ്ങളുമെല്ലാം ഇന്ത്യയിൽ വെച്ച് തന്നെ നടത്തി, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ഉയർത്തി പിടിക്കുന്നതിനൊപ്പം ഇന്ത്യൻ ടൂറിസവും വളർത്താനും ഇന്ത്യയുടെ സമ്പത്ത് ഇന്ത്യയിൽ തന്നെ നിലനിർത്താനും ഇത് കൊണ്ട് ലക്ഷ്യമിടുന്നു. അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ രാജകീയ വിവാഹങ്ങളിൽ ഒന്നായാണ് നടത്താൻ പോകുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി ഈ വിവാഹം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോടീശ്വര വിവാഹാഘോഷങ്ങൾക്കു പലരും വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോഴാണ്, ഇന്ത്യയിൽ വെച്ച് തന്നെ ലോകം കണ്ട ഏറ്റവും വലിയ വിവാഹ ചടങ്ങുകളിലൊന്നായി തന്റെ വിവാഹം മാറ്റാൻ അനന്ത് അംബാനി തീരുമാനിച്ചത്.
ഇത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കുന്ന കുതിച്ചു ചാട്ടവും വളറെ വലുതാണ്. കലാകാരന്മാർ, സാംസ്‌കാരിക പ്രതിഭകൾ, ഡിസൈനേഴ്സ് തുടങ്ങി പല പല രംഗങ്ങളിലെ ആയിരക്കണക്കിന് ആളുകൾക്കാണ് മുംബൈയിൽ വെച്ച് നടക്കുന്ന ഈ വിവാഹത്തിലൂടെ തൊഴിൽ ലഭിക്കുന്നത്. അതിലൂടെ മുംബൈ നഗരത്തിനുണ്ടാകുന്ന സാമ്പത്തിക കുതിച്ചു ചാട്ടം ദേശത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് വരെ കുതിപ്പ് നല്കുമെന്നുറപ്പ്. അതിനൊപ്പം ടൂറിസമുൾപ്പെടെയുള്ള രംഗങ്ങളിൽ ഉണ്ടാകുന്ന വളർച്ച മറ്റൊരു നേട്ടം. ഇവരുടെ പ്രീ- വെഡിങ് ആഘോഷങ്ങൾ ആറ് മാസത്തോളം ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് തൊഴിൽ നൽകിയത്. അതിൽ പാചകക്കാർ, ഡ്രൈവർമാർ, കലാകാരൻമാർ തുടങ്ങി ഒട്ടേറെ പേർ ഉൾപ്പെടുന്നു. ഈ ചടങ്ങ് തദ്ദേശ സാമ്പത്തിക വ്യവസ്ഥക്ക് നൽകിയ കുതിപ്പ് വളരെ വലുതായിരുന്നു. ഈ ചടങ്ങോടെ ജാംനഗർ, രാജ്കോട്ട് തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ടൂറിസം വളർച്ചയും എടുത്തു പറയണം.
ഇത് കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അൻപത് കുടുംബങ്ങളിലെ വിവാഹ ചടങ്ങുകളാണ് അനന്ത് അംബാനി അടുത്തിടെ ഏറ്റെടുത്തു നടത്തിയത്. ഇതിലൂടെയെല്ലാം തന്റെ വിവാഹത്തിനൊപ്പം ഇന്ത്യൻ സംസ്ക്കാരവും തന്റെ ഇന്ത്യൻ വേരുകളും പാരമ്പര്യവും ഉയർത്തി പിടിക്കുകയാണ് അനന്തും അംബാനി കുടുംബവും. ജൂലൈ പതിമൂന്നിനാണ് അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം. ഈ വിവാഹത്തിലൂടെ തന്റെ രാജ്യത്തോടും സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള തന്റെ സ്നേഹവും കടപ്പാടുമെല്ലാം വ്യക്തമാക്കി ഇന്ത്യൻ ജനതയുടെ സ്നേഹവും ആദരവും നേടിയെടുക്കുക കൂടിയാണ് അനന്ത് അംബാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: