പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ്. സിപിഐ വിട്ട ജോർജ് തച്ചമ്പാറ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം 15 പേരാണ് ജോര്‍ജിനോടൊപ്പം ബിജെപിയിൽ ചേർന്നത്. കൂടുതൽ പേർ സിപിഐയിൽ നിന്ന് ബിജെപിയിൽ എത്തുമെന്ന് ജോർജ് തച്ചമ്പാറ പ്രതികരിച്ചു.
പാർട്ടി വിട്ടതിന് പിന്നാലെ, സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോർജ് തച്ചമ്ബാറ പഞ്ചായത്തംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു.വ്യാഴാഴ്ച രാവിലെ പാലക്കാട്ടുവെച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍നിന്ന് അദ്ദേഹം ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.
തച്ചമ്പാറ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി അംഗമായ ഇദ്ദേഹം നാലാംവാർഡായ കോഴിയോടില്നിന്നാണ് എല്‍.ഡി.എഫ്. സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ആറ് അംഗങ്ങള്‍ വീതമാണുള്ളത്. എല്‍.ഡി.എഫ്. അംഗമായിരുന്ന പി.സി. ജോസഫ് അന്തരിച്ചതോടെയാണ് ഇരുമുന്നണികള്‍ക്കും തുല്യനില വന്നത്.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ മറ്റൊരംഗം സ്വതന്ത്രനാണ്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് അഞ്ചും സി.പി.ഐ.ക്ക് ഒന്നും എന്നതാണ് നിലവിലെ കക്ഷിനില. ഇടക്കാലത്ത് സി.പി.ഐ.യ്ക്ക് പ്രസിഡന്റ് സ്ഥാനമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും ജില്ലാനേതൃത്വം അനുകൂല നിലപാടെടുത്തിരുന്നില്ല.
പഞ്ചായത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യം മുതലെടുക്കാൻ യു.ഡി.എഫ്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും സി.പി.ഐ. അംഗത്തിന് പാർട്ടി വിപ്പ് നല്‍കിയിരുന്നു. വിപ്പ് അനുസരിച്ചില്ലെങ്കില്‍ പാർട്ടിയില്‍നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നതായി ജില്ലാനേതൃത്വം വ്യക്തമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിനുശേഷവും സി.പി.ഐ.യ്ക്ക് പ്രസിഡന്റ് പദവിയെന്ന ആവശ്യം പ്രാദേശികമായി ഉയർന്നിരുന്നെന്നാണ് സൂചന. ഇതിന്റെ തുടർച്ചയെന്നോണമാണ് ജോർജ് തച്ചമ്പാറയുടെ രാജി. ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് നേതൃത്വം പരിഹാരം കണ്ടില്ല എന്ന് ജോർജ് തച്ചമ്പാറ കുറ്റപ്പെടുത്തി.
തച്ചമ്പാറ പഞ്ചായത്തിലെ പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പലതവണ ജില്ലാകമ്മിറ്റിയില്‍ ഉന്നയിച്ചെങ്കിലും അതിനൊന്നും നേതൃത്വം പരിഹാരം കണ്ടില്ലെന്ന് ജോർജ് തച്ചമ്പാറ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ അടിമപ്പണിയാണ് സി.പി.ഐ. ചെയ്തുകൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണത്തില്‍ ഇടതുപക്ഷ സ്വീകാര്യത ജനങ്ങളില്‍ കുറഞ്ഞുവരികയാണ്. സംസ്ഥാനഭരണം പരാജയമാണ്. അതെല്ലാമാണ് ബി.ജെ.പി.യിലേക്ക് പോകാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ജോർജ് മുന്നണിധാരണയ്ക്കു വിരുദ്ധമായി നിരന്തരം പ്രവർത്തിച്ചുവരികയായിരുന്നെന്ന് സി.പി ഐ . കോങ്ങാട് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പാർട്ടിയുടെ തീരുമാനമില്ലാതെ യു.ഡി.എഫിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരസ്യപ്രതികരണം നടത്തുകയും അവിശ്വാസപ്രമേയത്തിന് അനുകൂലമായി നിലകൊള്ളുകയും ചെയ്തു.
തിരുത്താൻ ആവശ്യപ്പെട്ടെങ്കിലും എല്‍.ഡി.എഫ്. വിരുദ്ധ തീരുമാനവുമായി ഇദ്ദേഹം മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ ജൂണ്‍ 22-ന് ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ജോർജിനെ സംഘടനാചുമതലകളില്‍നിന്ന് നീക്കംചെയ്തിരുന്നെന്നും വ്യാഴാഴ്ച ചേർന്ന യോഗത്തില്‍ ഇദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതായും മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: