കാന്‍ബെറ: ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ കയറി പാലസ്തീന് അനുകൂലികള്‍ പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ച നാലുപേരാണ് കെട്ടിടത്തിന് മുകളില്‍ കയറിയത്. ഇവര്‍ പാലസ്തീന് അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ കറുത്ത ബാനറുകള്‍ ഉയര്‍ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരില്‍ ഒരാള്‍ മൈക്കിലൂടെ പാലസ്തീന് അനുകൂലമായി പ്രസംഗിച്ചു. സംഭവത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അപലപിച്ചു. ഇതില്‍ ഉത്തരവാദികളായവര്‍ ശക്തമായ നിയമനടപടികള്‍ അനുഭവിക്കേണ്ടിവരും. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് സമൂഹത്തില്‍ പ്രധാന്യമേറിയ സ്ഥാനമുണ്ട്. എന്നാലിത് സമാധാനപരമായ ഒന്നായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് പാര്‍ലമെന്റിന്റെ സുരക്ഷയില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ ആഭ്യന്തരകാര്യ വക്താവ് ജെയിംസ് പാറ്റേഴ്സണ്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: