ആറന്മുള: പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 21ന് തുടക്കമാകും. ഒക്ടോ. 2ന് സമാപിക്കും. ഓരോ വര്‍ഷവും അഞ്ഞൂറിലധികം വള്ളസദ്യകളാണ് ആറന്മുളയില് നടക്കുന്നത്. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്.
ഒരു ദിവസം പരമാവധി 15 പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ വഴിപാട് നടത്താന്‍ കഴിയുന്നത്. ഇഷ്ടകാര്യ ലബ്ധിക്കായി ഭക്തജനങ്ങള്‍ ആറന്മുളയപ്പന് സമര്‍പ്പിക്കുന്ന വഴിപാ
ടാണ് വള്ളസദ്യ. ആറന്മുള തനിമയില്‍ പാചകം ചെയ്യുന്ന 64 വിഭവങ്ങള്‍ ഉള്‍പ്പെടുന്നതാണ് വള്ളസദ്യ. ഇതില്‍ പള്ളിയോടങ്ങളിലെത്തുന്നവര് പാടി ചോദിച്ചു വാങ്ങുന്ന ഇരുപതോളം വിഭവങ്ങളും ഉണ്ടാവും എന്നതാണ് വള്ളസദ്യയുടെ പ്രത്യേകത.
ആഗസ്ത് 26 ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യക്കും സപ്തം. 18ന് നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലമേളക്കുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
ഒരു ലക്ഷത്തോളം ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഭക്തജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: