കോഴിക്കോട്: ഈ വര്‍ഷത്തെ പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം ശില്പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മരണാനന്തരം ദോഹയിലെ മലയാളി സാംസ്‌കാരിക സംഘടനയായ പ്രവാസിയാണ് പുരസ്‌കാരം നല്കുന്നത്. കാനായി കുഞ്ഞിരാമന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് എം.എന്‍. വിജയന്റെ പേരിലുള്ള എം.എന്‍. വിജയന്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്കും.
15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് കെ.എസ്. വെങ്കടാചലം, ബാലചന്ദ്രന്‍ പുതുക്കുടി, ജലീല്‍ പുത്തന്‍പുരയില്‍, ബഷീറിന്റെ മക്കളായ അനീസ് ബഷീര്‍, ഷാഹിന ബഷീര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക