ചാരുംമൂട്: കായംകുളം കേന്ദ്രമാക്കി പത്ത് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച വ്യാപാരി സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ച രണ്ടായിരത്തോളം ചെറുകിട കച്ചവടക്കാരും നാട്ടുകാരും നിക്ഷേപിച്ച പണം തിരിച്ചു കിട്ടാനാകാതെ പെരുവഴിയിലായി.
സംഘത്തില്‍ ഡിപ്പോസിറ്റ്, സ്ഥിര നിക്ഷേപം, ചിട്ടി എന്നിവയിലായി കോടിക്കണക്കിനു രൂപയാണ് ആളുകള്‍ക്ക് കിട്ടാനുള്ളത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ബന്ധമില്ലാത്ത വ്യാപാരി സഹകരണ സംഘത്തിന്റെ കെണിയില്‍പ്പെട്ടു പോയ ആയിരക്കണക്കിനു സാധാരണക്കാര്‍ക്ക് കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരിച്ചു ലഭിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നിക്ഷേപ കൂട്ടായ്മ ഭാരവാഹികളുടെ ആവശ്യം.
പണം മടക്കി കിട്ടാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ഹരിപ്പാട് അസി. രജിസ്ട്രാര്‍, ആലപ്പുഴ ജോ. രജസ്ട്രാര്‍, സംസ്ഥാന ഓംബുഡ്സ്മാന് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് സംസ്ഥാന ഓംബുഡ്സ്മാന് നിക്ഷേപകരുടെ പണം മാര്‍ച്ച് 31നു അകം മടക്കി നല്‍കണമെന്ന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഒരാള്‍ക്കു പോലും പണം ലഭിച്ചില്ല. കായംകുളം ഹെഡ് ഓഫീസിനു മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധ സമരം നടത്തിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കായംകുളം പോലീസ് പ്രശ്നം പരിഹരിക്കാമെന്നും നിക്ഷേകപരുടെ പണം തിരിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പില്‍ നിക്ഷേപകരെ മടക്കി അയച്ചു. എന്നാല്‍ നാളതുവരെ നടപടി ഉണ്ടായിട്ടില്ല. സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച അരിപ്പൊടി ഫാക്ടറിയുടെ മറവിലാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ഫാക്ടറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതാണ് നിക്ഷേപരുടെ പണം നഷ്ടപ്പെടാനുള്ള കാരണമായി ഇതിന്റെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഫാക്ടറി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെ തയ്യാറാക്കിയിട്ടല്ലന്ന ആക്ഷേപവും ഉയരുന്നു.
സംഘത്തിന്റെ ചാരുംമൂട് മേഖലാ ഓഫീസ് പൂട്ടിയിട്ട് എട്ടു മാസത്തിനു മുകളിലായി. ചാരുംമൂട് മേഖല ഓഫീസിനു കീഴില്‍ വരുന്ന വള്ളികുന്നം, താമരക്കുളം, ഭരണിക്കാവ്, പാ
ലമേല്‍, നൂറനാട്,ചുനക്കര ഭാഗങ്ങളില്‍ നിന്നായി ദിവസ പിരിവ് ഇനത്തില്‍ കളക്ട് ചെയ്ത തുക തന്നെ കോടികളാണ്. പരാതികള്‍ പലതു കൊടുത്തിട്ടും നിക്ഷേപകരുടെ സമ്പാദ്യം തിരിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കാത്ത അസി. രജിസ്ട്രാര്‍, ജോ. രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിക്ഷേപ കൂട്ടായ്മ ഭാരവാഹികള്‍ നൂറനാട് പോലീസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: