കോട്ടയം: കടം വാങ്ങിയ പണം തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചെന്ന കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ റിവിഷന്‍ പെറ്റീഷന് ഹൈക്കോടതി തള്ളി. എറണാകുളത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിനെതിരെയായിരുന്നു മാണി സി കാപ്പന് ഹര്‍ജി നല്‍കിയത്. എന്നാല്‍ പ്രത്യേക കോടതിയുടെ കണ്ടെത്തലില്‍ അപാകതയില്ലെന്നാണ് ഹൈക്കോടതി വിലയിരുത്തി. മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍ നിന്ന് 2017ല്‍ രണ്ടുകോടി രൂപ കടം വാങ്ങിയശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നല്‍കിയതായാണ് കേസ്. തവണകളായി നല്‍കാമെന്ന് 2013 നവംബര്‍ 19 ന് ഉണ്ടാക്കിയ കരാറും മാണി സി കാപ്പന് പാലിച്ചില്ല. ഗ്യാരണ്ടി ചെക്കുകള്‍ പണമില്ലാതെ മടങ്ങി. ഈടായി നല്കിയ വസ്തുക്കള്‍ നേരത്തെ പണയം വച്ചവയാണെന്നും ദിനേശ് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നതാണ്. കേസ് റദ്ദാക്കണമെന്ന മാണി സി.കാപ്പന്റെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളുകയും ചെയ്തു. നിലവില്‍ പ്രത്യേക കോടതിയുടെ ജാമ്യത്തിലാണ് കാപ്പന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: