സാന്റ ക്ലാര(കാലിഫോര്‍ണിയ): കോപ്പ അമേരിക്കയില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. മുന്‍ ജേതാക്കളായ ബ്രസീലും ഉറുഗ്വേയും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങി. ഞായറാഴ്ചയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക. ക്വാര്‍ട്ടര്‍ ലൈനപ്പിലെ വമ്പന്‍ ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന പോരാട്ടവും ഇതു തന്നെ. നാളെ നിലവിലെ ജേതാക്കളായ അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ പോരടിക്കുന്നതോടെയാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക.
ഇന്നലെ അവസാനിച്ച ഗ്രൂപ്പ് ഡിയിലെ പോരാട്ടങ്ങളോടെയാണ് കോപ്പ അമേരിക്കയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചത്. കരുത്തരായ കൊളംബിയയും ബ്രസീലും തമ്മിലുള്ള മത്സരം ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുടീമുകളും ഗോളുകള്‍ നേടിയത്. 12-ാം മിനിറ്റില്‍ റഫീഞ്ഞ ബ്രസീലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ കൊളംബിയക്കുവേണ്ടി സൂപ്പര്‍ താരം ഡാര്വിന് ന്യൂനെസ് സമനില ഗോള്‍ നേടി.
മത്സരത്തിലുടനീളം കൊളംബിയന്‍ കരുത്തിനെ മറികടക്കാന്‍ ബ്രസീലിന് സാധിച്ചില്ല. സമനിലയോടെ അഞ്ച് പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാകാനേ ബ്രസീലിന് സാധിച്ചുള്ളൂ. ആദ്യ മത്സരത്തില്‍ കോസ്റ്റ റിക്കയോട് സമനില വങ്ങിയ കാനറികള്‍ രണ്ടാം മത്സരത്തില്‍ പരാഗ്വയെ തോല്‍പ്പിച്ചിരുന്നു. ഒരു ജയവും രണ്ട് സമനിലയുമായാണ് ബ്രസീലിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനക്കാരായതോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ ഉറുഗ്വായെ ക്വാര്‍ട്ടറില്‍ ബ്രസീലിന് എതിരാളികളായി കിട്ടി. പനാമ, അമേരിക്ക, ബൊളീവിയ ടീമുകളെ തോല്‍പ്പിച്ച് ഒമ്പത് പോയിന്റുമായാണ് ഉറുഗ്വായ് ഗ്രൂപ്പ് സിയില്‍ നിന്നും ജേതാക്കളായി ക്വാര്‍ട്ടറിലെത്തിയത്. ഞായറാഴ്ച രാവിലെ ആറരയ്ക്കാണ് ഉറുഗ്വായും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടം. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറിയ പനാമയായിരിക്കും കൊളംബിയയുടെ എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച കൊളംബിയ ആദ്യ രണ്ട് കളികളും ജയിച്ചിരുന്നു. ഏഴ് പോയിന്റുമായാണ് ടീം ഗ്രൂപ്പ് ഡിയില്‍ നിന്നും ജേതാക്കളായി മുന്നേറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: